എംഎസ്കെ പ്രസാദ് ചീഫ് സെലക്ടറായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. നേരത്തെ, രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെ ചോദ്യം ചെയ്താണ് സെവാഗിന്റെ വിമര്‍ശനം.
ലിമിറ്റഡ് ഓവറില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി പരിഗണിക്കുമ്പോഴും ടെസ്റ്റില്‍ രോഹിത് ഒഴിവാക്കപ്പെട്ടിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയില്‍ കളിച്ചപ്പോള്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും രോഹിത് നേടി. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ രണ്ട് ടെസ്റ്റില്‍ രോഹിത് പരാജയപ്പെട്ടു. അതോടെ ടെസ്റ്റ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തിയില്ല. സൗത്ത് ആഫ്രിക്കയില്‍ എത്ര ബാറ്റ്സ്മാന്മാര് മികച്ച സ്കോര്‍ കണ്ടെത്തി? എന്തുകൊണ്ട് രോഹിത് ശര്‍മയെ മാത്രം ഒഴിവാക്കി എന്നും സെവാഗ് ചോദിക്കുന്നു.
സെലക്ടര്‍മാര്‍ ഇതിന് ഉത്തരം നല്‍കിയേ മതിയാവു. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയ താരമാണ്. ടെസ്റ്റ് കളിക്കാനുള്ള യോഗ്യത രോഹിത്തിനില്ലേ? ഏകദിനത്തില്‍ റണ്‍സ് കണ്ടെത്തി ടെസ്റ്റ് കളിക്കാതിരിക്കുന്ന ഒരു താരവും ഇന്ന് ലോക ക്രിക്കറ്റില്‍ ഇല്ല. എന്നാല്‍ ടെസ്റ്റില്‍ കളിച്ച് ഏകദിനത്തില്‍ കളിക്കാതിരിക്കുക എന്നതാണ് സംഭവിക്കാറ്, സെവാഗ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ