കായികം

ഇത്തവണ ഗംഭീറിന്റെ കലിപ്പ് അമ്പയറോട്;ഔട്ട് വിധിച്ചതിന് പ്രകോപിതനായി താരം

സമകാലിക മലയാളം ഡെസ്ക്

ഗ്രൗണ്ടിന് പുറത്ത് നിന്ന് ചൂടന്‍ പ്രതികരണങ്ങളാണ് ഗൗതം ഗംഭീറിന്റെ ഭാഗത്ത് നിന്നും അടുത്തിടെ വന്നിരുന്നത്. എന്നാലിപ്പോള്‍ വരുന്ന ഒന്ന് ഗൗണ്ടിനുള്ളില്‍ നിന്നാണ്. ഗംഭീര്‍ കലിപ്പ് കാട്ടിയത് ഔട്ട് വിധിച്ച അമ്പയറോടും. 

ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ഡല്‍ഹിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങഇയ ഗംഭീറിന്റെ വിക്കറ്റ് മായങ്ക് ദാഗര്‍ സ്വന്തമാക്കി. 16ാം ഓവറില്‍ 50 ബോളില്‍ നിന്നും 44 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു ഗംഭീര്‍ ഈ സമയം. 

ഷോര്‍ട്ട് ലെഗിലെ ക്യാച്ച് ഔട്ട് എന്ന് അമ്പയര്‍ വിധിച്ചു. അമ്പയറുടെ തീരുമാനത്തില്‍ വിശ്വാസം വരാതെ ഗംഭീര്‍ രൂക്ഷമായി അമ്പയറെ നോക്കി തന്റെ പ്രതിഷേധം വ്യക്തമാക്കുന്നു. ദാഗറിന്റെ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ വന്ന് പ്രതിരോധിക്കുകയായിരുന്നു ഗംഭീറിന്റെ ലക്ഷ്യം. എന്നാല്‍ പന്ത് ബാറ്റില്‍ തൊടാതെ പാഡില്‍ കൊണ്ട് ഷോര്‍ട്ട് ലെഗ് ഫീല്‍ഡറിന്റെ കൈകളിലെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു