കായികം

ഈ താരത്തെ കണ്ടുപഠിക്കണം, ഇന്ത്യന്‍ വാലറ്റത്തിന് കോഹ് ലിയുടെ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് പരമ്പരയില്‍ യുവ ഓള്‍ റൗണ്ടര്‍ സാം കുറാന്റെ ചെറുത്ത് നില്‍പ്പായിരുന്നു ഇന്ത്യയെ പലവട്ടം അലോസരപ്പെടുത്തിയത്. ഓസീസ് പര്യടനത്തിന് ഒരുങ്ങുമ്പോള്‍ കുറാനെ തന്നെ കണ്ട് പഠിക്കാനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയോട് നായകന്‍ വിരാട് കോഹ് ലി പറയുന്നത്. 

വാലറ്റത്തിന്റെ പ്രകടനമാണ് നിര്‍ണായകമാകുക. മികച്ച സ്‌പെല്ലുമായി എതിര്‍ ടീമിന്റെ ബൗളര്‍മാര്‍ എത്തിയാല്‍ മുന്‍ നിര ബാറ്റ്‌സമാന്‍മാര്‍ക്ക് സമ്മര്‍ദ്ദമായിരിക്കും. മധ്യനിരയ്ക്ക് കുറച്ചു കൂടി എളുപ്പമാണ് കാര്യങ്ങള്‍. എന്നാല്‍ ഇംഗ്ലണ്ടില്‍ നമ്മള്‍ കണ്ടത് പോലെ വാലറ്റത്തിന്റെ പ്രകടനമാണ് നിര്‍ണായകമാകുന്നത്. 

നമ്മുടേതിനേക്കാള്‍ മികച്ച വാലറ്റമായിരുന്നു ഇംഗ്ലണ്ടിന്റേത്. കളിയില്‍ വഴിത്തിരിവായതും ഇത് തന്നെ. അത് ഓര്‍മയില്‍ വെച്ച് ഭയം ഇല്ലാതെ ബാറ്റ് ചെയ്യുകയാണ് നമ്മുടെ വാലറ്റം ചെയ്യേണ്ടത് എന്നും കോഹ് ലി പറഞ്ഞു. ഓസീസ് പര്യടനത്തിനായി പറക്കുന്നതിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 

ഇന്ത്യയ്‌ക്കെതിരായ മികച്ച കളിക്ക് പുറമെ, ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ കരകയറ്റിയതും സാം കുറാന്റെ ഇന്നിങ്‌സ് ആയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടെസ്റ്റ് പരമ്പര കൈവിട്ടുവെങ്കിലും ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യ ശക്തി കാട്ടി. പക്ഷേ ഇംഗ്ലണ്ടില്‍ ഇന്ത്യ എല്ലാ ഇടത്തും പരാജയപ്പെട്ടു. ലോക കപ്പിന് മുന്നോടിയായുള്ള ഓസീസ് പര്യടനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്