കായികം

വെട്ടിനിരത്തലിന്റേയും മാറ്റങ്ങളുടേയും സമയം കഴിഞ്ഞു, ഇനി ലോക കപ്പ് കളിക്കുക ഈ ടീം എന്ന് രവി ശാസ്ത്രി

സമകാലിക മലയാളം ഡെസ്ക്

ടീമില്‍ മാറ്റങ്ങള്‍ പരീക്ഷിക്കേണ്ട സമയം അവസാനിച്ചതായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. 2019 ലോക കപ്പ് കളിക്കാന്‍ പോകുന്ന താരങ്ങളെ നിരീക്ഷിക്കുന്നതിനുള്ള വേദിയാണ് ഓസ്‌ട്രേലിയ എന്ന സൂചന നല്‍കിയായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. 

ഓസീസ് പരമ്പരയ്ക്കായി പറക്കുന്നതിന് മുന്നോടിയായുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. വെട്ടി നിരത്തി, ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സമയം അതിക്രമിച്ചു. ലോക കപ്പിന് മുന്‍പ് ഇനി അധികം മത്സരങ്ങള്‍ ഇല്ല. നിലവിലെ മികച്ച ടീമിനെ നന്നായി വാര്‍ത്തെടുക്കുകയാണ് വേണ്ടത് എന്ന് ശാസ്ത്രി പറയുന്നു. 

ലോക കപ്പ് കളിക്കാന്‍ പോകുന്ന 15 താരങ്ങളേയും കളിപ്പിക്കുവാനാണ് ഞങ്ങളുടെ ശ്രമം. ഗ്രേസ് പിരീഡ് കഴിഞ്ഞിരിക്കുന്നു. ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുന്ന സംഘത്തിന് വലിയ പരിക്കുകള്‍ ഇല്ലാ എന്നത് ആശ്വാസം നല്‍കുന്നുവെന്നും കോച്ച് പറഞ്ഞു. 

ലോക കപ്പിന് മുന്‍പ് 13 ഏകദിനങ്ങളാണ് ഇനി ഇന്ത്യയുടെ മുന്നിലേക്ക് വരുന്നത്. ഓസീസിനെതിരെ മൂന്ന്, കീവിസിനെതിരെ അഞ്ച്, ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങള്‍ എന്നിവയാണ് അവ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി