കായികം

2019 ലോക കപ്പ് ധോനിയുടെ സ്വപ്നം, നായക സ്ഥാനം വിട്ടൊഴിഞ്ഞത് അതിന് വേണ്ടി; വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

2019 ലോക കപ്പ് എന്നത് ധോനിക്ക് അത്രമാത്രം പ്രധാനപ്പെട്ടതാണ്. ലോക കപ്പ് സ്വപ്നം ഉള്ളില്‍ കണ്ടുകൊണ്ടാണ് ടീമിന്റെ നായകത്വം ധോനി കൈമാറിയത് തന്നെ. ഇന്ത്യന്‍ നായകന്റെ ലോക കപ്പ് സ്വപ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ധോനിയുടെ ധോനിക്കായി പ്രവര്‍ത്തിക്കുന്ന റിതി സ്‌പോര്‍ട്‌സ് തലവന്‍ അരുണ്‍ പാണ്ഡേ. 

ഏറെ വര്‍ഷങ്ങളായി ധോനി ഉള്ളില്‍ കൊണ്ടു നടക്കുന്ന സ്വപ്‌നമാണ് അത്. ഏകദിനത്തില്‍ ധോനി നായകത്വം കോഹ് ലിക്ക് കൈമാറിയത് തന്നെ ഈ സ്വപ്‌നം മുന്നില്‍ കണ്ടാണ്. ലോക കപ്പ് ആവുമ്പോഴേക്കും നായകനായി വേണ്ട പരിചയ സമ്പത്ത് കോഹ് ലി കൈവരിക്കേണ്ടതുണ്ടായിരുന്നു. ധോനി ഇത് നന്നായി മനസിലാക്കി. അദ്ദേഹത്തിന്റെ ഈ ചിന്തകളില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. ടീം മെന്ററിന്റെ റോള്‍ കൂടിയാണ് ധോനി ഇപ്പോള്‍ ചെയ്യുന്നത് എന്ന് അരുണ്‍ പാണ്ഡേ പറഞ്ഞു. 

വിന്‍ഡിസിനും ഓസീസിനും എതിരായ ട്വന്റി20 പരമ്പരകളില്‍ നിന്നും ധോനിയെ തഴഞ്ഞത് ഏറെ ബഹളങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ റിഷഭ് പന്തിനെ പോലൊരു താരത്തിന് വഴി ഒരുക്കുന്നതിന് വേണ്ടി ധോനിയുടെ കൂടെ സമ്മതത്തോടെയാണ് ആ തീരുമാനം എടുത്തത് എന്നാണ് ടീം സെലക്ടര്‍മാര്‍ അന്ന് പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍