കായികം

'ഒന്ന് വേഗം ഗോളടിക്കൂ സല, എനിക്ക് വീട്ടില്‍ പോയി ഹോം വര്‍ക്കുകള്‍ ചെയ്യാനുണ്ട് '

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ മത്സരം നക്കുമ്പോള്‍ തന്നെ ഗാലറിയിലെ ചില നേരംപോക്കുകളും ആരാധകരെ ആവേശംകൊള്ളിക്കാറുണ്ട്. കഴിഞ്ഞ ദിവസം അരങ്ങേറിയ ഈജിപ്ത്- ടുണീഷ്യ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ പോരാട്ടത്തിനിടെ ഗാലറിയില്‍ കളി കണ്ടിരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി ഉയര്‍ത്തിയ പ്ലക്കാര്‍ഡാണ് ഇപ്പോള്‍ ശ്രദ്ധേയമായി നില്‍ക്കുന്നത്. 

മത്സരത്തില്‍ ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സല അവസാന മിനുട്ടുകളില്‍ നേടിയ ഗോളില്‍ ഈജിപ്ത് വിജയം സ്വന്തമാക്കിയിരുന്നു. 

ബോര്‍ഗ് എല്‍ അറബ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിന്റെ 36ാം മിനുട്ടിലാണ് പ്ലക്കാര്‍ഡുയര്‍ത്തി കൊച്ചുകുട്ടി ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മുഹമ്മദ് സലയോട് ഗോളടിക്കാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് പ്ലക്കാര്‍ഡിലെ വാചകങ്ങള്‍ ഉള്ളത്. 

നദിന്‍ മെഷ്‌റഫെ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കിട്ട പ്ലക്കാര്‍ഡുയര്‍ത്തിയ ഈ പെണ്‍കുട്ടിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു. പിന്നാലെ ഇതിന് മറുപടിയുമായി മുഹമ്മദ് സല രംഗത്തെത്തി കുട്ടിക്ക് രസകരമായ മറുപടി നല്‍കിയതും ശ്രദ്ധേയമായി. 

മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിതമായി കടന്നുപോകവേയാണ് 36ാം മിനുട്ടില്‍ കുട്ടി പ്ലക്കാര്‍ഡുയര്‍ത്തിയത്. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു- 'സല, പ്ലീസ് സ്‌കോര്‍ ചെയ്യു. എനിക്ക് വീട്ടില്‍ പോയി ഹോം വര്‍ക്കുകള്‍ ചെയ്യാനുണ്ട് ''. 

ഗോളടിക്കാന്‍ വൈകിയതില്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ സല കുട്ടിയോട് ക്ഷമാപണം നടത്തി. '' നിന്നെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ ഞാന്‍ ശരിക്കും ശ്രമിച്ചു. അവസാന നിമിഷം വരെ കാത്തുനിര്‍ത്തിയതില്‍ ക്ഷമിക്കണം. നാളെ നിന്റെ ടീച്ചര്‍ സാഹചര്യങ്ങള്‍ മനസിലാക്കുമെന്നാണ് എന്റെ പ്രതീക്ഷ''- സല കുറിച്ചു. 

കളിയുടെ അവസാന നിമിഷം വരെ ഇരു ടീമുകളും ഗോളുകളൊന്നും നേടിയില്ല. 90ാം മിനുട്ടില്‍ മികച്ച ടീം വര്‍ക്കിലൂടെ സല തന്നെ ടീമിനെ ഒടുവില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം