കായികം

കോഹ് ലിയേക്കാള്‍ സ്വാധീനം ധോനിക്ക്, സര്‍വേയില്‍ കോഹ് ലി സച്ചിനും പിന്നില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കോഹ് ലിയേക്കാള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ സ്വാധീനം ധോനിക്ക് തന്നെ. ബോളിവുഡ്, ഇന്ത്യന്‍ കായിക താരങ്ങളെ വെച്ച് നടത്തിയ സര്‍വേയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തിത്വങ്ങളില്‍ ധോനിക്കും സച്ചിനും പിന്നിലാണ് കോഹ് ലി. 

ബോളിവുഡ്, ഇന്ത്യന്‍ കായിക താരങ്ങളുടെ ലിസ്റ്റില്‍ സ്വാധീനമുള്ള വ്യക്തിത്വത്തില്‍ അമിതാഭ് ബച്ചനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ദീപിക പതുക്കോണിനും. മൂന്നാം സ്ഥാനത്ത് ധോനിയും നാലാം സ്ഥാനത്ത് സച്ചിനുമെത്തി. ആറാമതായാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. 

ബോളിവുഡ് താരം അക്ഷയ് കുമാറാണ് അഞ്ചാം സ്ഥാനത്ത്. യുഗവ് ഇന്‍ഫ്‌ലുയന്‍സര്‍ ഇന്‍ഡ്‌സ് 2018 ആണ് സര്‍വേ നടത്തിയത്. ആമിര്‍ ഖാന്‍ പട്ടികയില്‍ ഏഴാം സ്ഥാനത്തം ഷാരൂഖ് എട്ടാമതുമാണ്. ഒന്‍പതും പത്തും സ്ഥാനങ്ങളില്‍ ആലിയ ബട്ടും, പ്രിയങ്ക ചോപ്രയും. 

ലോകത്താകമാനമുള്ള ആറ് കോടി ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. ഈ വ്യക്തികളുടെ പൊതുബോധം, സ്വീകാര്യത, വിശ്വാസ്യത, സ്വാധീനം എന്നീവ  വിലയിരുത്തിയായിരുന്നു സര്‍വേ. പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്ത് ബാഡ്മിന്റണ്‍ താരം പി.വി.സിനിന്ധുവുമുണ്ട്. ക്രിക്കറ്റിന് പുറത്ത്, മറ്റ് കായി മേഖലകളിലേക്ക് ഇന്ത്യക്കാരുടെ താത്പര്യം വളരുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് യുവ്ഗവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത