കായികം

ഗബ്ബയില്‍ ആരാധകരെ ഞെട്ടിച്ച് കോഹ് ലി എത്തി, എന്നിട്ടും മതിവരാതെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

കോഹ് ലിയുടെ ജീവിതത്തില്‍ ഓസ്‌ട്രേലിയയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഡല്‍ഹിക്കാരന്‍ പയ്യന്‍ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തന്റെ കഴിവ് തെളിയിച്ച് വരവറിയിച്ചത് 2012ല്‍ ഓസ്‌ട്രേലിയന്‍ മണ്ണിലായിരുന്നു. അന്ന് മുതല്‍ എല്ലാ ഫോര്‍മാറ്റിലും കോഹ് ലി റണ്‍സ് വാരിക്കൂട്ടിക്കൊണ്ടിരുന്നു. 

വീണ്ടും ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് എത്തിയ കോഹ് ലിയെ കാണാന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന സമയങ്ങളില്‍ പോലും വലിയ തോതില്‍ ആരാധകര്‍ ഗ്രൗണ്ടിലേക്കെത്തുന്നു. 2014ലും 2015 ലോക കപ്പിനും, 2016ലെ പര്യടനത്തിലും കോഹ് ലിക്ക് വേണ്ടിയെത്തിയ ആരാധകര്‍ ഇത്തവണയും ഇഷ്ടതാരത്തെ കാണാന്‍ എത്തുന്നു.

ഗബ്ബയില്‍ തന്റെ ആരാധകരുടെ ആവേശം ഇരട്ടിയാക്കി കോഹ് ലി അവരുടെ അടുത്തേക്ക് എത്തുകയും ചെയ്തു. കളി തുടങ്ങുന്നതിന് മുന്‍പ് കുട്ടി ആരാധകര്‍ക്ക് കൈ കൊടുത്തും,  ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിക്ക് പോസ് ചെയ്തുമാണ് കോഹ് ല്ി ആരാധകരെ സന്തോഷിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി