കായികം

നിങ്ങളെ ഗൂഗിളില്‍ കാണില്ലല്ലോ? പരിഹസിച്ചെത്തിയ ആരാധകര്‍ക്ക് അശ്വിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയിലെ ബൗണ്ടറി സൈസ് ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ ട്വിറ്ററിലെത്തിയത്. എന്നാല്‍ തന്നെ ട്രോളാന്‍ ശ്രമിച്ച ആരാധകര്‍ക്ക് കിടിലന്‍ മറുപടി നല്‍കി വായടപ്പിക്കുകയാണ് അശ്വിന്‍. 

ബൗണ്ടറി സൈസ് കൂടുതലാണെങ്കില്‍ പോലും അശ്വിനെ സിക്‌സിന് പറത്തും എന്ന ആരാധകന്റെ കമന്റാണ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്പിന്നറെ പ്രകോപിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ തന്റെ ബൗളിങ് ഫിഗര്‍ എടുത്തിട്ടാണ് അശ്വിന്‍ ആരാധകന് മറുപടി നല്‍കിയത്. 

2-16, 1-27, 1-37 എന്നിങ്ങനെയാണ് 3-0ന് ഇന്ത്യ ജയിച്ചു കയറിയ കഴിഞ്ഞ ഓസീസ് പര്യടനത്തിനെ എന്റെ ഫിഗര്‍ എന്ന കമന്റ് കൊണ്ടും അശ്വിന്‍ ആരാധകരെ കൈകാര്യം ചെയ്യുന്നത് നിര്‍ത്തിയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസീസ് മണ്ണില്‍ ടെസ്റ്റില്‍ എത്ര വിക്കറ്റ് എന്നായി മറ്റൊരു ആരാധകന്റെ ചോദ്യം. 

റെക്കോര്‍ഡുകള്‍ തീര്‍ത്ത വ്യക്തിയാണ് ഞാന്‍, നിങ്ങള്‍ പോയി നോക്കു. എനിക്ക് നിങ്ങളെ ഗൂഗിളില്‍ ചെയ്യാനും കണ്ടെത്താനുമാകില്ലയെന്ന് പറഞ്ഞാണ് മറ്റൊരു ആരാധകനെ കൂടി അശ്വിന്‍ ഉത്തരംമുട്ടിച്ച് വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ