കായികം

വനിതാ ട്വന്റി-20 ലോകകപ്പ് സെമി; ഇന്ത്യ 112 റണ്‍സിന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്


 ഗയാന: വനിതാ ട്വന്റി-20 ലോകകപ്പ് സെമിയില്‍ ഇന്ത്യ 112 റണ്‍സിന് ഓള്‍ഔട്ട്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ 112 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്മൃതി മന്ദാനയ്ക്കല്ലാതെ ആര്‍ക്കും ഇംഗ്ലണ്ടിന് മുന്നില്‍ മെച്ചപ്പെട്ട
പ്രകടനം കാഴ്ച വയ്ക്കാനായില്ല. അവസാന 23 റണ്‍സ് നേടുന്നതിനിടെയാണ് ഇന്ത്യയ്ക്ക് എട്ട് വിക്കറ്റും നഷ്ടമായത്.പുലര്‍ച്ചെ അഞ്ച് മണിക്കാണ് മത്സരം ആരംഭിച്ചത്. 

 കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഹര്‍മന്‍ പ്രീത് കൗറും സംഘവും ഇറങ്ങിയത്. ബൗളിങില്‍ മികച്ച ഫോം പുറത്തെടുക്കാനായാല്‍ കരീബിയന്‍ മണ്ണില്‍ നിന്ന് കിരീടവുമായി ഇന്ത്യ മടങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. എട്ടും ഏഴും വീതം വിക്കറ്റ് വീഴ്ത്തി മിന്നുന്ന ഫോം തുടരുന്ന പൂനം യാദവിലും രാധയിലുമാണ് ഇന്ത്യ ഇനി പ്രതീക്ഷയര്‍പ്പിക്കുന്നത്. 

  ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയേയും പാകിസ്ഥാനേയും ന്യുസീലാന്റിനെയും തകര്‍ത്തെറിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ സെമിയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു