കായികം

ഏത് പ്രതിസന്ധിയും നമ്മള്‍ അതിജീവിക്കുമെന്ന് തെളിയിച്ചു; വികാരനിര്‍ഭരമായ വാക്കുകളുമായി സച്ചിന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്ന് ദിവസം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിലൂടെ രാജ്യം കടന്നു പോകവെ വികാരനിര്‍ഭരമായ വാക്കുകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു നമ്മള്‍ അവിടെയെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. 

എന്ത് സംഭവിച്ചാലും നമ്മള്‍ തീവ്രവാദത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടുമെന്ന് നമ്മുടെ പട്ടാളക്കാര്‍ അവിടെ തെളിയിച്ചുവെന്നും വീരമൃത്യു വരിച്ച സൈനീകര്‍ക്ക് ആദരവ് അര്‍പ്പിച്ച് സച്ചിന്‍ പറഞ്ഞു. വിദേശികള്‍ ഉള്‍പ്പെടെ 166 പേരുടെ ജീവനായിരുന്നു അവിടെ നഷ്ടമായത്. 

ഇന്ത്യയെ നടുക്കിയ തീവ്രവാദി ആക്രമണം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോഴും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിടിക്കപ്പെട്ടിട്ടില്ലെന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ വെറുതെ വിടുന്ന പാകിസ്താന്‍ സമീപനത്തെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ രംഗത്തെത്തുന്നുണ്ടെങ്കിലും പാകിസ്താന്റെ സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍