കായികം

വെടിക്കെട്ടിന് ഇടവേളയില്ല; ബി​ഗ് ബാഷിനൊരുങ്ങി ഹർമൻപ്രീതും സ്മ‌ൃതി മന്ധനയും 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യൻ വനിതാ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധനയും വീണ്ടും മത്സരത്തിരക്കുകളിലേക്ക് തന്നെ. ടി20 ലോകകപ്പിന്റെ സെമിയിൽ തോറ്റതിന്റെ നിരാശയും മിതാലി രാജിനെ കളിപ്പിക്കാത്തതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങളും ഒരു ഭാ​ഗത്ത് നിൽക്കുമ്പോൾ വനിതാ ടീമിലെ ടി20 സൂപ്പർ താരങ്ങൾ പോരാട്ടത്തിനായി ഓസ്ട്രേലിയയിലേക്ക് പറക്കുകയാണ്.

ഡിസംബര്‍ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ മാറ്റുരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. ഇന്ത്യൻ ടീമിൽ നിന്ന് ബി​ഗ് ബാഷിൽ കളിക്കുന്ന രണ്ടേ രണ്ട് താരങ്ങളാണ് ഇരുവരും ഇത്തവണയും ടീമുകൾക്കൊപ്പമുണ്ട്. 

ഹർമൻപ്രീത് കഴിഞ്ഞ സീസണിൽ കളിച്ച സഡ്‌നി തണ്ടേഴ്‌സിനൊപ്പം തന്നെയാണ്. എന്നാല്‍ മന്ധന പുതിയ സീസണില്‍ പുതിയ തട്ടകത്തിലായിരിക്കും. കഴിഞ്ഞ സീസണില്‍ ബ്രിസ്ബണ്‍ ഹീറ്റ്സിനൊപ്പമായിരുന്ന ഇന്ത്യന്‍ സെന്‍സേഷന്‍ ഇത്തവണ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനു വേണ്ടിയാണ് ഇറങ്ങുന്നത്. അടുത്തിടെയാണ് താരം ഹരിക്കെയ്ന്‍സുമായി കരാര്‍ ഒപ്പിട്ടത്.

വനിതാ ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടു ടി20 താരങ്ങളാണണ് ഹര്‍മന്‍പ്രീതും മന്ധനയും. കഴിഞ്ഞ കിയ സൂപ്പര്‍ ലീഗില്‍ ഇരുവരും തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. വെസ്റ്റേണ്‍ സ്റ്റോം ടീമിനു വേണ്ടി മന്ധന 175 സ്‌ട്രൈക്ക് റേറ്റില്‍ 21 സിക്‌സറുകളോടെ 421 റണ്‍സ്  വാരിക്കൂട്ടിയിരുന്നു. 

ഹര്‍മന്‍പ്രീതും മികച്ച ഫോമിലാണ്. ടി20 ലോകകപ്പില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച താരം സെഞ്ച്വറിയടക്കം സ്വന്തമാക്കി ഇന്ത്യയെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മന്ധനയെപ്പോലെ കിയ സൂപ്പര്‍ ലീഗില്‍ തന്റെ ടീം ലങ്കാഷെയര്‍ ലൈറ്റ്‌നിങിനു വേണ്ടി താരം മികച്ച പ്രകടനം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്