കായികം

മിതാലിയെ കൈകാര്യം ചെയ്യാന്‍ പാടായിരുന്നു; ആരോപണങ്ങള്‍ക്ക് രമേശ് പവാറിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍. മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു, എന്നാല്‍ കളി വിലയിരുത്തി മാത്രമാണ് മിതാലിയെ ടീമില്‍ നിന്നും ഒഴിവാക്കിയത് എന്നും ബിസിസിഐ വൃത്തങ്ങള്‍ക്ക് മുന്നില്‍ രമേശ് പവാര്‍ വ്യക്തമാക്കി. 

എപ്പോഴും താത്പര്യം ഇല്ലാതെ നില്‍ക്കുകയും, കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാവുകയും ചെയ്തതോടെ മിതാലിയുമായുള്ള പ്രൊഫഷണല്‍ ബന്ധം നഷ്ടപ്പെട്ടതായി രമേശ് പവാര്‍ വ്യക്തമാക്കിയതായിട്ടായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ അത്തരമൊരു വിശദീകരണം ബിസിസിഐയ്ക്ക് നല്‍കിയിട്ടില്ലെന്ന പ്രതികരണവുമായി രമേശ് പവാര്‍ ട്വിറ്ററിലെത്തി. 

സെമി ഫൈനലില്‍ മിതാലിയെ മാറ്റി നിര്‍ത്തിയത് ടീം അതിന് അനുസരിച്ച് തന്ത്രം മെനഞ്ഞത് കൊണ്ടാണ്. അല്ലാതെ അതിന് പിന്നില്‍ മറ്റൊന്നും ഇല്ല. മിതാലിയുടെ താഴ്ന്ന സ്‌ട്രൈക്ക് റേറ്റ് പരിഗണിച്ചാണ് മാറ്റി നിര്‍ത്തിയത്. വിജയിക്കാന്‍ പാകത്തില്‍ ടീമിനെ നിലനിര്‍ത്തുക എന്നതാണ് ടീം മാനേജ്‌മെന്റിന്റെ നയം എന്നും രമേശ് പവാര്‍ ബിസിസിഐക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍