കായികം

തോല്‍ക്കാന്‍ നിന്ന ബ്ലാസ്‌റ്റേഴ്‌സിന് സമനില കൊടുത്ത് ചെന്നൈ; തുണച്ചത് ധീരജ് സിങ്‌

സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷയില്ല. സീസണിലെ രണ്ടാം ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയോട് ഗോള്‍ രഹിത സമനില വഴങ്ങേണ്ടി വന്നു. അഞ്ചാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്‍പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ജയം മാത്രമാണ് മഞ്ഞപ്പടക്കൂട്ടത്തിന് നേടാനായത്. 

ഒന്‍പതില്‍ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്ന് കളികളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റു.  സീസണില്‍ ജീവന്‍ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം നിര്‍ണായകമായിരുന്നു. ദയനീയാവസ്ഥയിലൂടെ കടന്നു പോകുന്ന നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ എങ്കിലും ജയം നേടാമെന്ന ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും വിലപ്പോയില്ല. 

ധീരജ് സിങ്ങിന്റെ സേവുകളാണ് മറ്റൊരു തോല്‍വിയില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്. അവസരങ്ങള്‍  മുതലാക്കിയിരുന്നു എങ്കില്‍ സ്‌കോര്‍ ബോര്‍ഡ് 5-0ന് ചെന്നൈ പിടിച്ചേനെ.ലഭിച്ച അവസരങ്ങള്‍ പാഴാക്കി കളയുന്നതില്‍ ഡൗഗല്‍ ഉള്‍പ്പെടുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിര പിഴവ് കാണിച്ചില്ല. 80ാം മിനിറ്റില്‍ വലത് എഡ്ജിലേക്ക് പോപ്ലാറ്റ്‌നിക്കില്‍ നിന്നും വന്ന പന്തില്‍ ഡൗഗല്‍ ഉതിര്‍ത്ത ഷോട്ട് പെനാല്‍റ്റി ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 

സന്ദേശ് ജിങ്കാനെ ബെഞ്ചിലിറക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ആദ്യ പകുതിയില്‍ ചെന്നൈ ഗോളി സഞ്ചിബന്‍ ഘോഷിന് ബ്ലാസ്‌റ്റേഴ്‌സ് വിശ്രമം അനുവദിച്ചിരുന്നു. ഡേവിഡ് ജെയിംസ് കളത്തില്‍ ഇറക്കിയ നാല് മധ്യനിര താരങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍