കായികം

ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍; ഫെഡററെ നേരിടാന്‍ സെറീന വില്ല്യംസ്; ഹോപ്മാന്‍ കപ്പില്‍ തീപ്പാറും

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടെന്നീസിലെ രണ്ട് ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നു. പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളുള്ള അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസുമാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്ന അപൂര്‍വ പോരാട്ടത്തിന് കളമൊരുങ്ങിയത്. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ വച്ചു നടക്കുന്ന ഹോപ്മാന്‍ കപ്പ് ടൂര്‍ണമെന്റിലാണ് ആധുനിക ടെന്നീസിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ ഏറ്റുമുട്ടുന്നത്. മിക്‌സ്ഡ് ഡബിള്‍സ് മത്സരത്തിലാണ് ഇരു താരങ്ങളും മാറ്റുരയ്ക്കാനിറങ്ങുന്നത്. ഡിസംര്‍ 29ന് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും അമേരിക്കയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള മത്സരം പുതുവര്‍ഷത്തിലാണ് അരങ്ങേറുക. ഡിസംബര്‍ 29 മുതല്‍ ജനുവരി അഞ്ച് വരെയാണ് ടൂര്‍ണമെന്റ്.

അമേരിക്കക്കു വേണ്ടി കളിക്കുന്ന സെറീനക്ക് ഫ്രാന്‍സെസ് ടിയോഫെയാണ് പങ്കാളി. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിനു വേണ്ടി കളത്തിലിറങ്ങുന്ന ഫെഡറര്‍ക്കൊപ്പം ബെലിന്‍ഡ ബെന്‍സിക്കാണു സഹതാരം. 

വനിതാ വിഭാഗത്തില്‍ 23  കിരീടങ്ങള്‍ സ്വന്തമാക്കിയ സെറീനയും പുരുഷ വിഭാഗത്തില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡററും തമ്മിലുള്ള പോരാട്ടം ടെന്നീസ് ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന ഒന്നായിരിക്കുമെന്നത് തീര്‍ച്ചയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു