കായികം

പോക്കറ്റില്‍ ഒളിപ്പിച്ച വെള്ളക്കുപ്പി; ഈ കാഴ്ച ക്രിക്കറ്റില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

ഡ്രസിങ് റൂമിലേക്ക് ആംഗ്യം കാണിച്ച് വെള്ളത്തിനായി ആവശ്യപ്പെടുകയാണ് ബാറ്റ്‌സ്മാന്‍മാരുടെ പതിവ്. പക്ഷേ പൂജാര മറ്റൊരു മാര്‍ഗം കണ്ടെത്തി. ഒരു ചെറിയ കുപ്പിയില്‍ വെള്ളവും പോക്കറ്റിലാക്കിയായിരുന്നു പൂജാര ക്രീസിലെത്തിയത്. 

ക്രിക്കറ്റ് ലോകം കണ്ടിട്ടില്ലാത്ത ഈ കാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ആരാധകരില്‍ കൗതുകം നിറച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയാണ് എങ്കിലും രാജ്‌കോട്ടില്‍ ചൂടിനോട് കൂടി കളിക്കാര്‍ക്ക് പൊരുതേണ്ടി വന്നു. 

കെ.എല്‍.രാഹുലും, പൃഥ്വി ഷായും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് എങ്കിലും രാഹുല്‍ പുറത്തായതോടെ പൂജാരയ്ക്ക് പെട്ടെന്ന് തന്നെ ക്രീസിലേക്ക് എത്തേണ്ടി വരികയായിരുന്നു. ഇതോടെ കാലാവസ്ഥയെ നേരിടാന്‍ പൂജാര തന്റേതായ വഴി കണ്ടെത്തി. 

ആരാധകര്‍ പൂജാരയുടെ ഈ വെള്ളം കുടി ശ്രദ്ധിച്ചതിന് പിന്നാലെ ബിസിസിഐ തന്നെ പൂജാരയുടെ ഈ വീഡിയോ ഷെയര്‍ ചെയ്തു. രാജ്‌കോട്ടിലെ ചൂടിനെ തോല്‍പ്പിക്കാന്‍ പൂജാരയുടെ വഴി എന്ന് പറഞ്ഞായിരുന്നു ബിസിസിഐയുടെ ട്വീറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍