കായികം

കരകയറാനാവാതെ ചെന്നൈ, 1-3ന് ഗോവ തകര്‍ത്തു വിട്ടു

സമകാലിക മലയാളം ഡെസ്ക്

നാലാം സീസണ്‍ ഫൈനലിന്റെ കണക്ക് തീര്‍ത്തായിരുന്നു ബംഗളൂരു അഞ്ചാം സീസണിന് തുടക്കമിട്ടത്. കിരീടം നിലനിര്‍ത്താനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ മത്സരത്തില്‍ കാലിടറിയതിന് പിന്നാലെ രണ്ടാം മത്സരത്തിലും രക്ഷയില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് വിടുകയാണ് ഗോവ.

കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി എഡു ബെഡിയ ഗോവയെ മുന്നിലെത്തിച്ചു. സീസണിലെ രണ്ടാം മത്സരത്തിലും കൊറോമിനാസ് ഗോള്‍വല കുലുക്കിയതോടെ 53ാം മിനിറ്റില്‍ ഗോവ ലീഡ് ഉയര്‍ത്തി. 80ാം മിനിറ്റില്‍ പ്രതിരോധ നിരക്കാരന്‍ മൊര്‍ടാഡ ഫലിന്റെ ഗോളോടെ ഗോവ ജയം ഗംഭീരമാക്കി. കൊറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മൊര്‍ടാഡയുടെ ഗോള്‍. 

ഇഞ്ചുറി ടൈമില്‍ ഇലി സാബിയുടെ ഹെഡറിലൂടെയാണ് ചെന്നൈയുടെ ആശ്വാസ ഗോള്‍ പിറന്നത്. ഒര്‍ലാന്‍ഡിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഇത്. പാസുകളുടെ കൃത്യതയില്‍ ഗോവയ്‌ക്കൊപ്പം കിടപിടിച്ചു നിന്ന ചെന്നൈയ്ക്ക് പക്ഷേ ഗോള്‍ വല കുലുക്കി ജയം പിടിക്കുന്നതില്‍ പിഴയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു