കായികം

അവന്‌ ഇഷ്ടം എന്നോടല്ല; ഡാവിയുട പ്രിയപ്പെട്ട താരത്തെ വെളിപ്പെടുത്തി നെയ്മര്‍

സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റ്യാനോയുടെ മകന് മെസിയെയാണ് ഇഷ്ടം. ലോകം മുഴുവന്‍ ആരാധിക്കുന്ന താരമായിട്ടും സ്വന്തം മകന്‍ മറ്റൊരു ഫുട്‌ബോള്‍ താരത്തെ ആരാധിക്കുന്ന അവസ്ഥ ക്രിസ്റ്റിയാനോയ്ക്ക് മാത്രമല്ല നേരിടേണ്ടി വരുന്നത്. നെയ്മറും തുല്യ ദുഃഖിതന്‍ തന്നെ. 

നെയ്മറിന്റെ മകന്‍ ഡാവി ലൂക്ക ഡേ സില്‍വയുടെ ഹൃദയം കവര്‍ന്ന കളിക്കാരന്‍ എംബാപ്പെയാണ്. നെയ്മര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എംബാപ്പെയുടെ ഓട്ടോഗ്രാഫാണ് അവന് വിലമതിക്കാനാവാത്തത്. അതിന്റെ പിന്നാലെയാണ് അവന്‍. സ്‌കൂളില്‍ സുഹൃത്തുക്കള്‍ക്കെല്ലാം എംബാപ്പെയുടെ ഓട്ടോഗ്രാഫാണ് അവന്‍ വലിയ കാര്യമായി കാണിക്കുന്നത്, നെയ്മര്‍ പറയുന്നു. 

പരിശീലനത്തിന് ഇറങ്ങുമ്പോള്‍ ഞാന്‍ അവനെ കൊണ്ടുവരാറുണ്ട്. ആ സമയമെല്ലാം എംബാപ്പെയെ കുറിച്ചായിരിക്കും അവന്റെ സംസാരമെല്ലാം. ഇപ്പോള്‍ സ്‌കൂളില്‍ കുട്ടികളെ കാണിക്കുന്നതിനായി എംബാപ്പെയ്‌ക്കൊപ്പം ഫോട്ടോ എടുത്താണ് പോയിരിക്കുന്നതെന്നും നെയ്മര്‍ പറയുന്നു. 

സാങ്കേതികത്വത്തിലെ മികവാണ് എംബാപ്പെയുടെ കരുത്ത്. അതിനൊപ്പം തന്റെ ഉത്തരവാദിത്വം എന്തെന്ന് വ്യക്തമായി എംബാപ്പെയ്ക്ക് അറിയാം. എന്റഎ മൂല്യം എനിക്കറിയാം. എന്നിലുള്ള സമ്മര്‍ദ്ദവും, ചുമതലകളും എനിക്കറിയാം. അതുപോലെയാണ് എംബാപ്പെയും. സംസാരിക്കാന്‍ എംബാപ്പെ മുതിരുമ്പോള്‍ ഞങ്ങള്‍ അതെല്ലാം കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കും. അത്രയും ബഹുമാനം ടീം നല്‍കുന്നുണ്ട്. പ്രായം അവിടെ ഒരു വിഷയം അല്ലെന്നും നെയ്മര്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ