കായികം

പാകിസ്ഥാന്‍ ക്രിക്കറ്റിലും ഒരു സച്ചിനുണ്ട്; ആരാണ് അതെന്ന് സെവാഗ് പറയും

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലും ഒരു സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് പറയുന്നത്. ആരാണ് അത് എന്നല്ലേ? ഷാഹിദ് അഫ്രീദിയാണ് പാക്കിസ്ഥാന്റെ സച്ചിന്‍ തെണ്ടുല്‍ക്കര്‍. 

പാകിസ്ഥാന്ന് എതിരായ എന്റെ ആദ്യ പരമ്പരയായിരുന്നു അത്. ഇന്ത്യന്‍ ടീമില്‍ അന്ന് എല്ലാവരും സംസാരിച്ചത് അഫ്രീദിയെ കുറിച്ചായിരുന്നു. എതിര്‍ ടീമിലെ കളിക്കാര്‍ അന്ന് സച്ചിനെ കുറിച്ച് സംസാരിക്കുന്നത് പോലെയായിരുന്നു അത്. അത്രയ്ക്ക് ഭീഷണിയായിരുന്നു അഫ്രീദി എതിര്‍ ടീമിന് സൃഷ്ടിച്ചിരുന്നതെന്നും സെവാഗ് പറയുന്നു. 

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരകള്‍ പുനഃരാരംഭിക്കണം എന്നും സെവാഗ് പറഞ്ഞു. ഇരു രാജ്യത്തെ ആരാധകരും ക്രിക്കറ്റ് താരങ്ങളും മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് സര്‍ക്കാരുകള്‍ അത് മനസിലാക്കും എന്ന് കരുതുന്നു. മുള്‍ട്ടാനിലെ ത്രിപ്പിള്‍ സെഞ്ചുറി ഉള്‍പ്പെടെ പാക്കിസ്ഥാനെതിരെ കളിച്ചതില്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ടെന്നും സെവാഗ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)