കായികം

കാത്തിരുന്ന ആ സ്വര്‍ണം ജെറേമി എടുത്തുയര്‍ത്തി; യൂത്ത് ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് യൂത്ത് ഒളിംപിക്‌സിന്റെ നാലാം ദിനം അവസാനിപ്പിച്ച് ജെറേമി ലാല്‍റിന്നുങ്ക. ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ 62 കിലോഗ്രാമില്‍ 274 കിലോഗ്രാം എടുത്തുയര്‍ത്തിയാണ് ജെറേമി സ്വര്‍ണം കഴുത്തിലണിഞ്ഞത്. 

അവസാന അവസരത്തില്‍ 150 കിലോഗ്രാം എടുത്തുയര്‍ത്തിയാണ് 274 കിലോഗ്രാം എന്ന റെക്കോര്‍ഡ് ടോട്ടലിലേക്ക് ഇന്ത്യന്‍ താരത്തിന് എത്തുവാനായത്. ആദ്യ അവസരത്തില്‍ 120 കിലോഗ്രാമും, മൂന്നാം അവസരത്തില്‍ 124 കിലോഗ്രാമുമായിരുന്നു മിസോറാമിന്റെ ഭാരോദ്വഹനതാരം ഉയര്‍ത്തിയത്. രണ്ടാമത്തെ അവസരത്തില്‍ പരാജയപ്പെട്ടു. 

പതിനഞ്ചുകാരനായ മിസോ സെന്‍സേഷന്റെ പേരായിരിക്കും ഇന്ത്യന്‍ ഭാരോദ്വഹനത്തില്‍ ഇനി ഉയര്‍ന്നു കേള്‍ക്കുക എന്ന ഈ വര്‍ഷം ആദ്യം തന്നെ സൂചനയുണ്ടായിരുന്നു. ലോക യൂത്ത് ഭാരോദ്വഹനത്തിലെ വെള്ളി മെഡലും ജെറേമിയുടെ കൈകളിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്