കായികം

വിജയതുല്ല്യം; പാക്കിസ്ഥാനെതിരെ സമനില പൊരുതി സ്വന്തമാക്കി ഓസ്ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: തോൽവി ഉറപ്പായ പോരാട്ടം പൊരുതി സമനിലയിൽ എത്തിച്ച് ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഓസീസ് വിജയത്തോളം പോന്ന സമനില സ്വന്തമാക്കിയത്. 462 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 362 റൺസ് എടുത്തു നിൽക്കെ സമനിലയിൽ പിരിയുകയായിരുന്നു. വിജയം ഉറപ്പിച്ച മത്സരമാണ് പാക്കിസ്ഥാനെ സംബന്ധിച്ച് കൈവിട്ടുപോയത്.  
സ്കോർ: പാക്കിസ്ഥാൻ – 482 & 181/6 ഡിക്ലയേർഡ്, ഓസ്ട്രേലിയ – 202 & 362/8. 

ഏഴാം ടെസ്റ്റ് സെഞ്ച്വറിയുമായി ഓസീസ് ഇന്നിങ്സിന് കരുത്ത് പകർന്ന് നൽകിയ ഓപണർ ഉസ്മാൻ ഖവാജ (141), അർധ സെഞ്ച്വറിയുമായി കൂട്ടുനിന്ന ട്രാവിസ് ഹെഡ് (72), ക്യാപ്റ്റൻ ടിം പെയ്ൻ (പുറത്താകാതെ 61) എന്നിവരുടെ ഇന്നിങ്സാണ് ഓസീസിന് സമനില സമ്മാനിച്ചത്. 302 പന്തുകൾ നേരിട്ട ഖവാജ 11 ബൗണ്ടറികൾ സഹിതമാണ് 141 റൺസെടുത്തത്. ഹെഡ് 175 പന്തിൽ അ‍ഞ്ച് ബൗണ്ടറി സഹിതം 72 റൺസെടുത്തപ്പോൾ, ടിം പെയ്ൻ 194 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 61 റൺസെടുത്തു പുറത്താകാതെ നിന്നു. ഓപണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ചിനൊപ്പവും ആറാം വിക്കറ്റിൽ ടിം പെയ്നൊപ്പവും അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ഉസ്മാൻ ഖവാജ, നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡിനൊപ്പം കൂട്ടിച്ചേർത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് (132) മത്സരത്തിൽ ഓസീസിന്റെ സാധ്യതകൾ നിലനിർത്തിയത്. പാക്കിസ്ഥാനായി യാസിർ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയ ഓസീസ് താരം ഉസ്മാൻ ഖവാജയാണ് കളിയിലെ കേമൻ.

അവസാന ദിനം 12 ഓവറുകൾ അവശേഷിക്കെ എട്ടാമനായി പീറ്റർ സിഡിലിനേയും പുറത്താക്കിയ പാക്കിസ്ഥാൻ വിജയം ഉറപ്പിച്ച ഘട്ടത്തിൽ നിന്നാണ് ഒൻപതാം വിക്കറ്റിൽ 73 പന്തുകൾ വിജയകരമായി അതിജീവിച്ച് ടിം പെയ്ൻ–നഥാൻ ലിയോൺ സഖ്യം സമനില സമ്മാനിച്ചത്. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇരുവരും 29 റൺസും കൂട്ടിച്ചേർത്തു. ചുറ്റിലും ഫീൽഡർമാരെ നിരത്തി പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് ഇരുവരെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം മറികടന്നാണ് ഓസ്ട്രേലിയ സമനില പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം