കായികം

വാഗ്ദാനം ചെയ്തത് മൂന്നിരട്ടി ശമ്പളം; ബാഴ്‌സലോണ ചങ്കെന്ന് ലയണല്‍ മെസിയും

സമകാലിക മലയാളം ഡെസ്ക്

ര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയെ ടീമിലെടുക്കാന്‍ ആഗ്രഹിക്കാത്ത ഒരു ഫുട്‌ബോള്‍ പരിശീലകനും ഇന്ന് ലോകത്തുണ്ടാകില്ല. ബാഴ്‌സലോണയാണ് എല്ലാം എന്ന് കരുതുന്ന മെസിയെ സംബന്ധിച്ച് മറ്റൊരു ടീം എന്നത് ഉദിക്കുന്നുമില്ല. 

മെസിയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രസിഡന്റ് ഖല്‍ദൂന്‍ അല്‍ മുബാറക്ക്. യുഎഇയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സിറ്റിയുടെ പ്രസിഡന്റ് അര്‍ജന്റീന ഇതിഹാസത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത് പറഞ്ഞത്. 

ബാഴ്‌സലോണയില്‍ ഇപ്പോള്‍ ലഭിക്കുന്നതിന്റെ മൂന്നിരട്ടി ശമ്പളം വാഗ്ദാനം ചെയ്തിട്ടും ബാഴ്‌സലോണ ഉപേക്ഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരാന്‍ അദ്ദേഹം താത്പര്യം കാണിച്ചില്ല. 2016ല്‍ ഞങ്ങളുടെ ആവശ്യപ്രകാരം ടീമിന്റെ പരിശീലകന്‍ പെപ് ഗെര്‍ഡിയോളയാണ് മെസിയുമായി ഇക്കാര്യം സംസാരിച്ചത്.

2017ല്‍ അദ്ദേഹം ബാഴ്‌സലോണയുമായി കരാര്‍ പുതുക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിനായി നിശ്ചയിക്കപ്പെട്ട ദിവസം അവസാനിക്കാനിരിക്കേയാണ് മെസി കരാര്‍ നീട്ടി നല്‍കിയത്. ഇതനുസരിച്ച് 2020വരെ താരം സ്പാനിഷ് കരുത്തര്‍ക്കൊപ്പമുണ്ടാകും. 

മെസിയുടെ കാര്യത്തില്‍ തനിക്കുള്ള പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു. 2020ല്‍ മെസി ബാഴ്‌സലോണ വിട്ടാലും അദ്ദേഹത്തെ ടീമിലെത്തിക്കണമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആഗ്രഹത്തിന് മാറ്റമുണ്ടാകില്ലെന്ന് ഖല്‍ദൂന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍