കായികം

ക്രിക്കറ്റ് പരിശീലിക്കാന്‍ മൂര്‍ഖന്റെ വരവ്; ഇംഗ്ലണ്ടിന്റെ പരിശീലനത്തിനിടെ അപ്രതീക്ഷിത അതിഥി

സമകാലിക മലയാളം ഡെസ്ക്

ലങ്കന്‍ പര്യടനത്തിലെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ മഴയായിരുന്നു കല്ലുകടിയായി എത്തിയത്. രണ്ട് ഏകദിനങ്ങള്‍ക്ക് ശേഷം പുത്തനുണര്‍വോടെ മൂന്നാം ഏകദിനത്തില്‍ കളിക്കാന്‍ തയ്യാറെടുക്കവെ മറ്റൊരു വില്ലന്‍ കൂടി ഇംഗ്ലണ്ട് ടീമിന്റെ മുന്‍പാകെ എത്തി.

ഇംഗ്ലണ്ട് ടീമിന്റെ പരിശീലനം മുടക്കിയായിരുന്നു മൂര്‍ഖന്‍ പാമ്പിന്റെ വരവ്. പല്ലേകെലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയ ഇംഗ്ലണ്ടിനെ ഏതിരേറ്റത് മൂര്‍ഖന്‍ പാമ്പായിരുന്നു. രാവിലെ ട്രെയ്‌നിങ്ങിനെത്തിയ അപ്രതീക്ഷിച്ച അതിഥി എന്നായിരുന്നു മുര്‍ഖന്റെ വീഡിയോ പങ്കുവെച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കുറിച്ചത്. ഗ്രൗണ്ട് സ്റ്റാഫ് പൈപ്പും മറ്റ് മരകഷ്ണങ്ങളും ഉപയോഗിച്ച് പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. 

രണ്ടാമത്തെ ഏകദിനങ്ങളില്‍ മഴ വില്ലനായപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലൂടെ ഇംഗ്ലണ്ട് ജയം പിടിക്കുകയായിരുന്നു. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചു. തിരിച്ചു വരവ് ലക്ഷ്യം വയ്ക്കുകയാണ് ലങ്കന്‍ ക്രിക്കറ്റ് എങ്കിലും പരമ്പരയില്‍ 1-0ന് പിന്നിലാണ് ആതിഥേയര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി