കായികം

മെസിക്കും കരയാതിരിക്കാനായില്ല; അര്‍ബുദത്തോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടി ബാഴ്‌സ താരം

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: ഏത്ര കൊമ്പന്മാര്‍ മുന്നില്‍ നിന്നും പ്രതിരോധ മതില്‍ തീര്‍ത്താലും ഫുട്‌ബോള്‍ മിശിഹാ കുലുങ്ങില്ല. പക്ഷേ കഴിഞ്ഞ ദിവസം മെസി സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ടു. കളിക്കളത്തിന് പുറത്തായിരുന്നു അത്. കുട്ടികളുടെ അര്‍ബുദ ചികിത്സയ്ക്കുള്ള ആശുപത്രിയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബാഴ്‌സാ സൂപ്പര്‍ താരം ലയണല്‍ മെസി. 

അര്‍ബുദത്തോട് പൊരുതുന്ന കുട്ടികള്‍ക്ക് കരുത്ത് പകരുവാന്‍ ഈ പദ്ധതിയിലൂടെ കരുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ കാലമായുള്ള സ്വപ്‌നമാണ് ഇത്. സ്വപ്‌ന പദ്ധതിക്കൊപ്പം നില്‍ക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നും മെസി പറഞ്ഞു. വികാരനിര്‍ഭരമായിട്ടായിരുന്നു മെസിയുടെ വാക്കുകള്‍. കണ്ണുനീര്‍ അടക്കാനാവാതെ മെസി പാടുപെടുകയും ചെയ്തു. 

2020ടെ ആശുപത്രി പ്രവര്‍ത്തന സജ്ജമാകും. യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന രീതിയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. മെസി ഫൗണ്ടേഷനും, പതിനായിരത്തോളം വ്യക്തികളും, നിരവധി കമ്പനികളുമാണ് ഈ ആശുപത്രി യാഥാര്‍ഥ്യമാക്കുന്നത്. ബാഴ്‌സലോണയും മെസിയുടെ പദ്ധതിക്ക് വേണ്ട എല്ലാ വിധ പിന്തുണയും നല്‍കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം