കായികം

ഇംഗ്ലണ്ടില്‍ പതറുന്ന ധോനിയുമായി ലോക കപ്പിന് പോകണമോ? ഗാംഗുലിയുടെ അഭിപ്രായം

സമകാലിക മലയാളം ഡെസ്ക്

ഒരു വര്‍ഷത്തോളമായി ഫോമില്ലാതെ വലയുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി. ഏഷ്യാ കപ്പില്‍ നേടാനായത് 77 റണ്‍സ് മാത്രം. ഇതോടെ ധോനി ടീമില്‍ നിന്നും മാറി നില്‍ക്കണം എന്ന മുറവിളി കൂടുതല്‍ ശക്തമായി. ഈ ഘട്ടത്തില്‍ ധോനി ലോക കപ്പില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 

ലോക കപ്പില്‍ ധോനിക്ക് തിളങ്ങാനാവും എന്നാണ് ഗാംഗുലി പറയുന്നത്. എന്നാല്‍ ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ വിന്‍ഡിസിനെതിരായ പരമ്പരയില്‍ അതിനൊത്ത പ്രകടനം നടത്താന്‍ സാധിക്കണം എന്ന് ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. ലോക കപ്പിനായി ഇന്ത്യ പരിഗണിക്കുന്ന കോമ്പിനേഷന്‍ എന്തെല്ലാമെന്ന് എനിക്കറിയില്ല. 

പക്ഷേ ലോക കപ്പില്‍ കളിച്ചാല്‍ ധോനി എന്തായാലും തിളങ്ങും എന്ന് തനിക്ക് ഉറപ്പാണ്.ലോക കപ്പിന് മുന്‍പ് കളിക്കാര്‍ എങ്ങിനെ കളിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. ആ പോയിന്റ് മുന്‍ നിര്‍ത്തിയാണ് റിഷഭിന് വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയില്‍ സ്ഥാനം കിട്ടിയത്. 

എന്നാല്‍ ലോക കപ്പ് നടക്കുന്നത് ഇംഗ്ലണ്ടിലാണ് എന്നതും ധോനിയെ ടീമില്‍ നിന്നും മാറ്റണം എന്ന് ആവശ്യപ്പെടുന്നവര്‍ നേരത്തെ മുതല്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ അവരില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് ഗാംഗുലിയില്‍ നിന്നും വരുന്നത്. ഇംഗ്ലണ്ടില്‍ ഇതുവരെ ധോനി സെഞ്ചുറി നേടിയിട്ടില്ല. ഇക്കഴിഞ്ഞ ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ഏകദിന പരമ്പരയിലും കാര്യമായൊന്നും ചെയ്യാന്‍ ധോനിക്കായിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍