കായികം

ടോപ് സ്‌കോറര്‍ കോഹ് ലിയാവില്ല, പക്ഷേ ഈ കണക്കുകള്‍ കണ്ട് ഞെട്ടാത്തവരുണ്ടാവില്ല

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടിയില്‍ ബാറ്റിങ് വിരുന്നൊരുക്കുകയായിരുന്നു വിരാട് കോഹ് ലി. നേട്ടങ്ങള്‍ പലതും തന്റെ പേരിലാക്കിയായിരുന്നു വിന്‍ഡിസിനെ തകര്‍ത്തുള്ള കോഹ് ലിയുടെ കുതിപ്പ്. 2018ലെ കോഹ് ലിയുടെ ബാറ്റിങ് തന്നെ വ്യക്തമാക്കുന്നു, ഇന്ത്യന്‍ നായകനോട് താരതമ്യപ്പെടുത്തുന്ന ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും എത്രമാത്രം മുന്നിലാണ് കോഹ് ലിയെന്ന്...

ഈ കലണ്ടര്‍ വര്‍ഷം 889 റണ്‍സാണ് കോഹ് ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയത് കോഹ് ലി ആയിരിക്കില്ല. പക്ഷേ 10 ഏകദിനം മാത്രമാണ് ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ നായകന് വേണ്ടിവന്നത്. 2018ലെ ഏകദിനത്തിലെ ടോപ് സ്‌കോറര്‍മാരില്‍ നിലവില്‍ നാലാം സ്ഥാനത്താണ് കോഹ് ലി. 

ഇംഗ്ലണ്ടിന്റെ ത്രിമൂര്‍ത്തികളായ ബെയര്‍സ്റ്റൗവും, ജോ റൂട്ടും, ജാസന്‍ റോയിയും കോഹ് ലിയേക്കാള്‍ കൂടുതല്‍ റണ്‍സ് ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. പക്ഷേ ബാറ്റിങ് ശരാശരിയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. പട്ടികയില്‍ മുന്നിലുള്ള ബെയര്‍‌സ്റ്റോയ്ക്ക് 1,025 റണ്‍സിലെത്താന്‍ 22 കളി വേണ്ടിവന്നു. 46.59 ആണ് ബെയര്‍സ്‌റ്റോവിന്റെ ബാറ്റിങ് ശരാശരി. 

രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ട് ഇതുവരെ സ്‌കോര്‍ ചെയ്തത് 936 റണ്‍സ്. 23 മത്സരങ്ങളാണ് ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ റൂട്ടിന് വേണ്ടിവന്നത്. 62.40 ആണ് റൂട്ടിന്റെ ബാറ്റിങ് ശരാശരി. ജാസന്‍ റോയ് 42.38 എന്ന ബാറ്റിങ് ശരാശരിയില്‍ 21 മത്സരങ്ങളില്‍ നിന്നും 890 റണ്‍സ് നേടി. 127 എന്ന ബാറ്റിങ് ശരാശരിയിലാണ് കോഹ് ലിയുടെ നില്‍പ്പ്. 

ലിസ്റ്റില്‍ മുന്നിലുള്ള ബെയര്‍സ്‌റ്റോ, റൂട്ട്, റോയ് എന്നിവരേക്കാള്‍ ഇരട്ടിയാണ് കോഹ് ലിയുടെ ബാറ്റിങ് ശരാശരി. നാല് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവുമാണ് കോഹ് ലി ഈ വര്‍ഷം നേടിയത്. വിന്‍ഡിസിനെതിരെ നാല് ഏകദിനം കൂടി കഴിയാനുണ്ടെന്നിരിക്െ കോഹ് ലി റെക്കോര്‍ഡുകള്‍ പലതും മറികടക്കുമെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി