കായികം

​വിരസം, ​ഗോൾരഹിതം; നാലാം പോരിലും വിജയമില്ലാതെ ഡൽഹിയും ചെന്നൈയിനും

സമകാലിക മലയാളം ഡെസ്ക്

‍ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗ് അഞ്ചാം സീസണിൽ വിജയമില്ലാതെ നിലവിലെ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിയും ഡൽഹി ഡൈനാമോസും തുടരുന്നു. നാലാം പോരാട്ടത്തിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ മത്സരം ​ഗോൾരഹിത സമനിയിൽ പിരിഞ്ഞു. സീസണിലെ ആദ്യ ജയം തേടി മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. എന്നാൽ ആ മാറ്റങ്ങൾ ഒന്നും ഗുണം ചെയ്തില്ല. 

കളിയിൽ ചെന്നൈയിനാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കളിയുടെ രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ചെന്നൈയിൻ സൃഷ്ടിച്ചു. പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ചെന്നൈയിൻ മുന്നേറ്റ നിരയ്ക്കായില്ല. ഡൽഹിയുടെ ഗോൾകീപ്പർ ഡോരൻസോറോയുടെ പ്രകടനവും ചെന്നൈയിന് വിനയായി. ഗോളെന്നുറച്ച അവസരങ്ങൾ ഉൾപ്പെടെ നിരവധി മികച്ച സേവുകൾ ഡോരൻസോറോ ഇന്ന് നടത്തി.

ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടിരുന്ന ചെന്നൈയിന് ഇത് സീസണിലെ ആദ്യ പോയിന്റാണ്. ചെന്നൈയിന്റെ എെഎസ്എൽ ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണിത്. ഡൽഹിക്ക് ഇത് നാല് മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം സമനിലയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു