കായികം

സ്‌പോര്‍ട്‌സില്‍ പുലിയാണോ? സച്ചിന്റെ 100MBയില്‍ കളിക്കാം,ക്വിസ് ആപ്പുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

പത്താം നമ്പര്‍ ജേഴ്‌സിക്കാരന്‍ പത്തില്‍ പത്തും ശരിയാക്കീ...100എംബി ക്വിസില്‍ പത്തില്‍ പത്ത് ചോദ്യങ്ങള്‍ക്കും ഉത്തരം ശരിയാക്കി ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇങ്ങനെ പറഞ്ഞായിരുന്നു ആഘോഷിച്ചത്.  എന്താണ് 100എംബി എന്നല്ലേ? 

ഇന്ത്യന്‍ കായിക മേഖലയിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്വിസ് ആണ് സംഭവം. ഡിജിറ്റല്‍ ആപ്ലിക്കേഷനാണ് ഇത്. സച്ചിനും, ജെറ്റ് സിന്തസിസും ചേര്‍ന്ന് കായിക പ്രേമികള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒന്ന്. പത്തില്‍ പത്ത് ചോദ്യവും ശരിയാക്കുന്നവര്‍ക്ക് 10,000 രൂപയാണ് ഈ ദീപാവലി കാലത്ത് സമ്മാനം.

കായിക പ്രേമികള്‍ക്കായി ഒരു പ്ലാറ്റ്‌ഫോം എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സച്ചിന്‍ പറയുന്നു. ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ സാന്നിധ്യമുള്ള 100എംബി, എല്ലാ ആരാധകര്‍ക്കും ഒന്നിച്ചു വരുവാനും, മത്സരിക്കാനുമുള്ള അവസരം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍