കായികം

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ഊരാന്‍ വഴി തേടി സാഞ്ചസ്; നെയ്മറിന്റെ പകരക്കാരനാക്കാന്‍ പിഎസ്ജി? 

സമകാലിക മലയാളം ഡെസ്ക്

ഓള്‍ഡ് ട്രഫോര്‍ഡിലേക്കെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ഒരുങ്ങി അലെക്‌സിസ് സാഞ്ചസ്. പിഎസ്ജിയാണ് താരം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നെയ്മറുടെ പകരക്കാരനായി സാഞ്ചസിനെ പിഎസ്ജി കണക്കാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വന്‍ തുക സാഞ്ചസ് ആവശ്യപ്പെട്ടാല്‍ ട്രാന്‍സ്ഫറിന് അത് വെല്ലുവിളി തീര്‍ക്കും. നിലവില്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ സാഞ്ചസ് പിഎസ്ജിയിലേക്കെത്തുവാനുള്ള സാധ്യതയാണ് തെളിയുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ വിഷമിക്കുന്നതും, പരസ്യമായി മൗറിഞ്ഞോ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതുമാണ് ക്ലബ് വിടുന്നതിലേക്ക് സാഞ്ചസിനെ നയിച്ചത്. പ്രതിവാരം നാല് കോടി രൂപയെന്ന പ്രതിഫല തുകയിലായിരുന്നു സാഞ്ചസ് ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് എത്തിയത്. 

എന്നാല്‍ ആഴ്‌സണലില്‍ നിന്നും  വിട്ടുപോരുമ്പോള്‍ പിഎസ്ജിക്ക് പകരം സാഞ്ചസ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഓഫര്‍ സ്വീകരിച്ചതിനോട് എങ്ങിനെയാവും പിഎസ്ജി പ്രതികരിക്കുക എന്നത് വ്യക്തമല്ല. യുനൈറ്റഡിന് ഒപ്പം ചേര്‍ന്നതിന് ശേഷം മൂന്ന് പ്രീമിയര്‍ ലീഗ് ഗോളുകള്‍ മാത്രമാണ് സാഞ്ചസിന്റെ പേരിലുള്ളത്. മൗറിഞ്ഞോയുടെ തെറ്റായ സമീപനമാണ് ഇതിന് കാരണമെന്നാണ് വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം