കായികം

ഫില്‍ ഹ്യൂസിന്റെ സഹോദരന്‍ പ്രകോപിപ്പിച്ചു; ബാറ്റിങ് മതിയാക്കി വാര്‍ണര്‍ ക്രീസ് വിട്ടു

സമകാലിക മലയാളം ഡെസ്ക്

ക്രീസില്‍ നിന്നും ബാറ്റ് ചെയ്യുന്നതിനിടെ ഉണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഇന്നിങ്‌സ് പാതി വഴിയില്‍ നിര്‍ത്ത് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങി. സിഡ്‌നി ഗ്രേഡ് ഗെയിമിന് ഇടയിലായിരുന്നു സംഭവം. 

തന്റെ ക്ലബായ റാന്‍ഡ്വിക്ക് പെറ്റര്‍ഷാമിന് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു വാര്‍ണര്‍. എതിര്‍ ടീമിലെ കളിക്കാരന്റെ വാക്കുകളില്‍ പ്രകോപിതനായ വാര്‍ണര്‍ അമ്പയറുടെ പക്കലെത്തി തന്റെ ഇന്നിങ്‌സ് മതിയാക്കുകയാണ് എന്ന് പറഞ്ഞ് തിരികെ പവലിയനിലേക്ക് മടങ്ങി. കളിക്കിടെ തലയില്‍ പന്ത് കൊണ്ട് മരണത്തിന് കീഴടങ്ങിയ ഹ്യൂസിന്റെ സഹോദരനാണ് വാര്‍ണറെ പ്രകോപിപ്പിച്ചത്. 

എതിര്‍ താരം എന്ത് പറഞ്ഞാണ് വാര്‍ണറെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്നിങ്‌സ് അവസാനിപ്പിക്കുവാനുള്ള തീരുമാനത്തില്‍ നിന്നും തന്റെ ക്ലബ് അംഗങ്ങള്‍ വാര്‍ണറെ പിന്തിരിപ്പിക്കുകയും തിരികെ ക്രീസിലേക്ക് അയക്കുകയും ചെയ്തു. സെഞ്ചുറി അടിച്ചായിരുന്നു വാര്‍ണര്‍ പിന്നെ മടങ്ങിയത്. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് 12 മാസത്തെ ക്രിക്കറ്റില്‍ നിന്നുമുള്ള വിലക്ക് നേരിടുകയാണ് വാര്‍ണര്‍. ക്ലബ് ക്രിക്കറ്റിലാണ് വാര്‍ണര്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു