കായികം

താരങ്ങളുടെ ഡേ ഔട്ട്, മറുപടി നല്‍കാതിരിക്കാന്‍ ധവാന് സാധിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട് നില്‍ക്കുന്ന ഇന്ത്യന്‍ സംഘത്തെ ട്രോളിയെ ആരാധകന് മറുപടിയുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ടീം ഹോട്ടലിന് പുറത്ത് സമയം ചിലവിടുന്ന കളിക്കാരുടെ ഫോട്ടോ ധവാന്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് അടിയിലായിരുന്നു കളിക്കാരെ ട്രോളിയും വിമര്‍ശിച്ചുമുള്ള ആരാധരകരുടെ പ്രതികരണങ്ങള്‍. 

വിലമതിക്കാനാവാത്ത നിമിഷം എന്ന് പറഞ്ഞായിരുന്നു ധവാന്‍ ആ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ ചില ആരാധകര്‍ക്ക് അത് ദഹിച്ചില്ല. ഇന്ത്യയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ധവാന്റെ ഫോട്ടോയ്ക്ക് ചുവടെ കമന്റുകള്‍ നിരന്നു. എന്നാല്‍ ഈ കമന്റുകളോട് പ്രതികരിക്കാതിരിക്കാന്‍ ധവാന്‍ തയ്യാറായില്ല. 

തോല്‍വിയില്‍ ടീം ഒന്നാകെ നിരാശയിലാണ്. എന്നാല്‍ ചില നല്ല നിമിഷങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. ഞങ്ങള്‍ അതാണ് ചെയ്യുന്നതെന്നും ധവാന്‍ പറയുന്നു. കഴിഞ്ഞു പോയത് തിരുത്താന്‍ നമുക്കാവില്ല. എന്നാല്‍ കഠിനാധ്വാനം മുന്നില്‍ വെച്ച് ശക്തമായി മുന്നോട്ടു പോകുവാന്‍ ശ്രമിക്കും. 

പരിശീലനത്തിന് ശേഷം ടീമില്‍ പോസിറ്റീവ് വികാരം കൊണ്ടുവരേണ്ടതുണ്ട്. ജയിച്ചു നില്‍ക്കുമ്പോള്‍ സന്തോഷിക്കാന്‍ എളുപ്പമാണ്. പക്ഷേ പ്രതിസന്ധി ഘട്ടങ്ങളില്‍ പോസിറ്റീവായി നില്‍ക്കാന്‍ പോരാളികള്‍ക്കേ സാധിക്കുകയുള്ളുവെന്നും വിമര്‍ശിക്കുന്ന ആരാധകര്‍ക്ക് മറുപടിയായി ധവാന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി