കായികം

എല്ലാത്തിനും വിരാമമുണ്ട്; വിജയത്തോടെ ഓറഞ്ച് കുപ്പായമഴിച്ച് സ്‌നൈഡര്‍

സമകാലിക മലയാളം ഡെസ്ക്

ഹോളണ്ടിന്റെ ഇതിഹാസ താരം വെസ്ലി സ്‌നൈഡര്‍ക്ക് വിജയത്തോടെ വിട. അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ട സ്‌നൈഡര്‍ രാജ്യത്തിനായി അവസാന മത്സരം കളിച്ചു. പെറുവിനെതിരായ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ കളിച്ച സ്‌നൈഡര്‍ ടീമിന്റെ 2-1ന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് ഹംസഗാനം ചൊല്ലിയത്. 

ഹോളണ്ടിനായി 134 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച സ്‌നൈഡര്‍ 2010ല്‍ ഹോളണ്ട് ലോകകപ്പ് ഫൈനലിലേക്കെത്തിയപ്പോള്‍ ടീമില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. ഹോളണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് സ്വന്തമായുള്ള സ്‌നൈഡര്‍ 31 ഗോളുകളും നേടിയിട്ടുണ്ട്. 

മത്സര ശേഷം തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളുടെ വീഡിയോ കുടുംബവുമൊത്ത് ആസ്വദിക്കാനും സ്‌നൈഡര്‍ക്ക് അവസരം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു