കായികം

നിങ്ങള്‍ക്ക് അവരെ ജയിക്കാന്‍ അനുവദിക്കാമോ? സെറീനയെ പരിഹസിച്ച കാര്‍ട്ടൂണിനെതിരെ വിമര്‍ശനം ശക്തം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: യുഎസ് ഓപ്പണ്‍ ഫൈനലിലെ സെറീന വില്യംസിന്റെ നിലപാടിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണിനെതിരെ പ്രതിഷേധം ശക്തം. നിങ്ങള്‍ക്ക് അവരെ വിജയിപ്പിക്കാമോ എന്ന് അമ്പയര്‍ എതിര്‍ താരത്തോട് ചോദിക്കുന്ന  കാര്‍ട്ടൂണ്‍ വംശീയ, ലിംഗ വേര്‍തിരിവാണ് കാണിക്കുന്നതെന്ന് എഴുത്തുകാരി ജെ.കെ.റൗളിങ് ആരോപിച്ചു. 

മെല്‍ബണ്‍ ഹെറാള്‍ഡ് സണ്‍ എന്ന പത്രത്തിലായിരുന്നു മാര്‍ക്ക് നൈറ്റ്‌സിന്റെ വിവാദ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചത്. റാക്കറ്റിന് മുകളില്‍ കരഞ്ഞുകൊണ്ട് ചാടുന്ന സെറീനയാണ് കാര്‍ട്ടൂണില്‍. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് സെറീനയ്ക്ക് പിഴയായി വിധിച്ചിരിക്കുന്നത്. 

എന്നാല്‍ പുരുഷ താരങ്ങള്‍ അമ്പയറോട് കയര്‍ക്കാറുണ്ടെന്നും, അവര്‍ക്ക് വിധിക്കാത്ത ശിക്ഷ തനിക്ക് നല്‍കുന്നത് വംശീയ, ലിംഗ വിവേചനത്തിന്റെ തെളിവാണെന്നും സെറീന ആരോപിച്ചിരുന്നു. മാര്‍ക്ക് നൈറ്റിന്റെ കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ശക്തമായിട്ടുണ്ട്. 

കടന്നു പോയ വര്‍ഷങ്ങളില്‍ എല്ലാം അമ്പയര്‍മാരോട് കയര്‍ക്കുകയും, റാക്കറ്റ് കോര്‍ട്ടിലെറിഞ്ഞ് രോക്ഷപ്രകടനം നടത്തുകയും ചെയ്ത പുരുഷ താരങ്ങളുടെ കാര്‍ട്ടൂണ്‍ എവിടെ എന്നാല്‍ പലരും ഉന്നയിക്കുന്ന ചോദ്യം. ഇതിന് മറുപടിയുമായി കാര്‍ട്ടൂണിസ്റ്റ് രംഗത്തെത്തി. 

എന്റെ കാര്‍ട്ടൂണില്‍ ലിംഗ വിവേചനം കാണരുത്. ഞാന്‍ ഇതിന് മുന്‍പ് കോര്‍ട്ടിലെ പുരുഷ താരങ്ങളെ പരിഹസിച്ചും കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ടെന്ന് മാര്‍ക്ക് നൈറ്റ് പറയുന്നു. ഇവിടെ ലിംഗം അല്ല, പെരുമാറ്റമാണ് പ്രശ്‌നം എന്നും കാര്‍ട്ടൂണിസ്റ്റ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍