കായികം

വിരമിച്ചാലും, സെവാഗ് ഇപ്പോഴും ഞങ്ങളുടെ പ്രിയപ്പെട്ടവന്‍; ഗ്രൗണ്ട് കയ്യടക്കി ആരാധകന്‍

സമകാലിക മലയാളം ഡെസ്ക്

ഒരു വിരമിക്കല്‍ മത്സരത്തിന് അവസരം ലഭിക്കാതെ സെവാഗിന് ഇന്ത്യന്‍ കുപ്പായത്തോടെ വിടപറയേണ്ടി വന്നതിന്റെ പരിഭവം ഇപ്പോഴുണ്ട് ആരാധകര്‍ക്ക്. അടുത്ത നിമിഷം ഫോറോ, സിക്‌സോ എന്ന ആകാംക്ഷ ഒളിപ്പിച്ച സെവാഗിന്റെ ബാറ്റിങ് ഇനിയും ഇനിയും കാണണം എന്ന് തന്നെയാവും ആരാധകര്‍ക്ക്. ആരാധകരുടെ ആ ഇഷ്ടം കഴിഞ്ഞ ദിവസം സെവാഗ് ക്രീസില്‍ ഇറങ്ങിയപ്പോഴും കണ്ടു...

സെവാഗിന്റെ കാലില്‍ തൊടാന്‍ ഗ്യാലറിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരു വിരുതന്‍ ഗ്രൗണ്ടിന് നടുക്കേക്ക് പായുകയായിരുന്നു. കര്‍ണാടക ചലനചിത്ര കപ്പിലായിരുന്നു സംഭവം. കഡംബ ലയേണ്‍സിന് വേണ്ടിയായിരുന്നു സെവാഗ് വീണ്ടും ബാറ്റേന്തിയത്. 

തന്റെ തനത് ബാറ്റിങ് ശൈലിയില്‍ ബൗളര്‍മാരെ സെവാഗ് അടിച്ചു പറത്തി. ഇതിന് പിന്നാലെയായിരുന്നു സെവാഗിന്റെ കൈലില്‍ തൊടുന്നതിനായി ആരാധകന്‍ ഗ്രൗണ്ട് കയ്യടക്കിയത്. ആരാധകന്‍ ഗ്രൗണ്ടിലെത്തി സെവാഗിന്റെ കാല്‍ തൊട്ടതോടെ കാണികള്‍ കൂടുതല്‍ ഉയരത്തില്‍ ആരവം ഉയര്‍ത്താന്‍ തുടങ്ങി. 

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മാത്രമല്ല, താന്‍ പറത്തിയ കൂറ്റന്‍ സിക്‌സിന്റെ വീഡിയോ സെവാഗും ഷെയര്‍ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി