കായികം

നായക സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി ധോനി; സമയം നല്‍കാതെ പുതിയ നായകനെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ല

സമകാലിക മലയാളം ഡെസ്ക്

നായക സ്ഥാനം ഒഴിയുവാനുള്ള കാരണം വെളിപ്പെടുത്തി എം.എസ്.ധോനി. 2019 ലോക കപ്പാണ് നമുക്ക് മുന്നിലുള്ളത്. അത് മുന്നില്‍ കണ്ട് ടീമിനെ സജ്ജമാക്കാന്‍ നമുക്കൊരു നായകനെ വേണമായിരുന്നു. ആ തിരിച്ചറിവാണ് തന്നെ നായകസ്ഥാനം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ധോനി പറയുന്നു.

റാഞ്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ധോനി, വര്‍ഷങ്ങളായി ആരാധകരെ കുഴക്കിയിരുന്ന ആ രഹസ്യം വെളിപ്പെടുത്തിയത്. രണ്ട് ലോക കപ്പ് കിരീടങ്ങളിലേക്കും, ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കും ഇന്ത്യയെ നയിച്ച ധോനിയുടെ നായക സ്ഥാനം വിട്ടൊഴിഞ്ഞുള്ള നീക്കം ആരാധകരെ ഞെട്ടിച്ചിരുന്നു. 

ഡിസംബറിലെ ഓസ്‌ട്രേലിയന്‍ പരമ്പരയിലായിരുന്നു ധോനി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നതും, ടെസ്റ്റ് നായകത്വത്തില്‍ നിന്ന് പിന്മാറുന്നതും. 2016ല്‍ ഏകദിന, ട്വിന്റി20 ടീമിന്റെ നായക സ്ഥാനവും ഒഴിഞ്ഞു. പുതിയ നായകന് ലോക കപ്പിന് ഒരുങ്ങുന്നതിന് വേണ്ട സമയം ലഭിക്കണം എന്നുള്ളത് കൊണ്ടാണ് ഞാന്‍ അന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് ധോനി ഇപ്പോള്‍ വ്യക്തമാക്കുന്നത്. 

പുതിയ നായകന് വേണ്ട സമയം നല്‍കാതെ ഒരു കരുത്തുറ്റ ടീമിനെ തിരഞ്ഞെടുക്കുന്നത് ഉചിതമല്ല. ഞാന്‍ നായക സ്ഥാനം ഒഴിഞ്ഞത് ശരിയായ സമയത്താണ് എന്നാണ് വിശ്വസിക്കുന്നതെന്നും ധോനി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''