കായികം

ബ്ലാസ്‌റ്റേഴ്‌സിന് തുടക്കത്തിലേ തിരിച്ചടി; അനസ് കളത്തിലിറങ്ങാന്‍ വൈകും

സമകാലിക മലയാളം ഡെസ്ക്

സീസണ്‍ തുടങ്ങുന്നതിന് മുന്‍പേ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. മലയാളികളുടെ കാത്തിരിപ്പിന് ഒടുവില്‍ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയ അനസ് എടത്തൊടിക്ക ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ ഉണ്ടാകില്ല. 

ആദ്യ മൂന്ന് മത്സരങ്ങളില്‍ അനസ് ഇല്ലാതെയാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. പരിക്കല്ല ഇവിടെ വില്ലനായത്. സൂപ്പര്‍ കപ്പിനിടെയുണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് ലഭിച്ച റെഡ് കാര്‍ഡാണ് അനസിനും ബ്ലാസ്റ്റേഴ്‌സിനും വിനയായത്. 

ജംഷഡ്പൂര്‍ എഫ്‌സി, എഫ്‌സി ഗോവ താരങ്ങളായിരുന്നു മത്സരത്തിനിടയില്‍ ടണലില്‍ വെച്ച് കൊമ്പുകോര്‍ത്തത്. ഇരു ടീമില്‍ നിന്നും മൂന്ന് വീതം താരങ്ങള്‍ക്ക് അന്ന് റെഡ് കാര്‍ഡ് ലഭിച്ചു. ഇതിന് പുറമെ ഒരു ലക്ഷം രൂപ അനസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പിഴയായി വിധിക്കുകയും ചെയ്തു. 

ജംഷഡ്പരിന്റെ കഴിഞ്ഞ സീസണിലെ അവസാന മത്സരമായിരുന്നു അത്. അതിനാല്‍ അനസിന്റെ വിലക്ക് അടുത്ത സീസണിലേക്ക് വരും. അങ്ങിനെ വരുമ്പോള്‍ കൊല്‍ക്കത്ത, മുംബൈ സിറ്റി, ഡെല്‍ഹി ഡൈനാമോസ് എന്നിവര്‍ക്കെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരത്തില്‍ അനസിന് കളത്തിലിറങ്ങാനാവില്ല. 

സന്ദേശ് ജിങ്കനൊപ്പം അനസ് കൂടി എത്തുന്നതോടെ കൂടുതല്‍ കെട്ടുറപ്പുള്ളതാവും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര. ആദ്യ മൂന്ന് മത്സരങ്ങള്‍ അനസിന് നഷ്ടമാകുമ്പോള്‍ ആ സ്ഥാനത്ത് സിറില്‍ കാലി, പെസിച്ച് എന്നിവയില്‍ ആരെയെങ്കിലുമോ, അല്ലെങ്കില്‍ ഇവര്‍ രണ്ടുപേരേയുമോ ആവാം ഡേവിഡ് ജെയിംസ് കളത്തിലിറക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''