കായികം

കലിപ്പടക്കലും കപ്പടിക്കലുമല്ല, ഒരുമ ഞങ്ങളുടെ പെരുമ; ആവേശമായി കേരള ബ്ലാസ്റ്റേഴ്സിന്റെ തീം സോങ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരാധകരെ ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ തീം സോങ് എത്തി. കലിപ്പടക്കലും കപ്പടിക്കലും പകരം ചോദിക്കലുമൊന്നുമല്ല ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ തീം സോങിൽ സ്ഥാനം പിടിച്ചത്. മറിച്ച് കേരളത്തിന്റെ ഒരുമയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പൂർണമായും മലയാളത്തിൽ തന്നെയുള്ളതാണ് ഇത്തവണത്തേയും സോങ്. ഐ.എസ്.എല്ലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. 

കഴിഞ്ഞ സീസണില്‍ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ആലപിച്ച 'കലിപ്പടക്കണം കപ്പടിക്കണം' എന്നു തുടങ്ങുന്ന തീം സോങ് ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയും തീം സോങ്ങിലെ പ്രധാന ആകര്‍ഷണമാണ്. 'ഒരുമ ഞങ്ങളുടെ പെരുമ' എന്ന വലിയ ബാനര്‍ ഗാലറിയില്‍ ഉയരുന്നതും കാണാം. 'ഞങ്ങള്‍ക്ക് ഞങ്ങളുണ്ടേ' എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സി.കെ വിനീത്, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, പ്രശാന്ത് മോഹന്‍ എന്നിവരും തീം സോങ്ങിന്റെ ഭാഗമായിട്ടുണ്ട്.

എെ.എസ്.എൽ അഞ്ചാം സീസണിന് ഈ മാസം 29ന് തുടക്കമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?