കായികം

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 253 റണ്‍സ് വിജയലക്ഷ്യം; വെടിക്കെട്ട് സെഞ്ചുറിയുമായി മുഹമ്മദ് ഷെഹ്‌സാദ്, ഏഴു സിക്‌സര്‍

സമകാലിക മലയാളം ഡെസ്ക്

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍. ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ നിറവില്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടി. 

88 പന്തില്‍ തന്റെ അഞ്ചാം സെഞ്ചുറി കണ്ടെത്തിയ ഷെഹ്‌സാദ് 116 പന്തില്‍ 124 റണ്‍സ് നേടി. ഏഴു സിക്‌സുകളുടെയും 11 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഷെഹ്‌സാദിന്റെ ഇന്നിംഗ്‌സ്.

ഷെഹ്‌സാദ് തകര്‍ത്തടിക്കുമ്പോള്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങാതിരുന്നതാണ് ശക്തമായ നിലയിലേക്ക് നീങ്ങുന്നുവെന്ന് സൂചന നല്‍കിയ അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ 252 റണ്‍സിലേക്ക് ചുരുങ്ങാന്‍ കാരണം. 64 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് തൊട്ടടുത്ത ടോപ് സ്‌കോറര്‍. 

 ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റും കുല്‍ദീപ് ജാദവ് രണ്ടുവിക്കറ്റും വീഴ്ത്തി. ഗൂല്‍ബാദിന്‍ നൈബിനെ പുറത്താക്കി ദീപക് ചാഹര്‍ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി. 

ഇരുന്നൂറാം ഏകദിനത്തില്‍  മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യയെ നയിക്കുന്നത്. നീണ്ട 696 ദിവസങ്ങള്‍ക്ക് ശേഷമാണ് ധോണി ക്യാപ്റ്റനാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി