കായികം

കരഞ്ഞ ഇന്ത്യയുടെ കുട്ടി ആരാധകന്റെ അടുത്തേക്ക് അവരെത്തി, സെല്‍ഫി എടുത്ത് ആശ്വസിപ്പിച്ച് അഫ്ഗാന്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-അഫ്ഗാന്‍ മത്സരം സമനിലയിലായപ്പോള്‍ സങ്കടം സഹിക്കാനാവാതെ കരയുന്ന കുട്ടി ആരാധകനായിരുന്നു ടെലിവിഷന്‍ സ്‌ക്രീന്‍ കയ്യടക്കിയത്. റാഷിദിന് മുന്നില്‍ ജഡേജ മുട്ടുകുത്തിയത് കണ്ട് കണ്ണീരടക്കാന്‍ അച്ഛനൊപ്പം കളി കാണാനെത്തിയ സിഖ് കുരുന്ന് പാടുപെട്ടു. 

അവന്റെ കരച്ചില്‍ ക്യാമറയില്‍പെട്ടതോടെ ആശ്വസിപ്പിക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ ഒന്നാകെ സമൂഹമാധ്യമങ്ങളിലേക്കെത്തി. ഇന്തന്‍ ആരാധകര്‍ മാത്രമായിരുന്നില്ല. ഇന്ത്യയെ സമനിലയില്‍ കുരുക്കിയ അഫ്ഗാനിസ്ഥാന്‍ താരങ്ങളും ആ കുരുന്നിനെ സമാധാനിപ്പിക്കാന്‍ എത്തി. 

കളി കളിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങവെ ടീം ബസില്‍ കയറാന്‍ എത്തിയപ്പോള്‍ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും, ഷഹ്‌സാദും ആ കുട്ടിയുടെ അടുത്തേക്കെത്തി സെല്‍ഫിക്ക് പോസ് ചെയ്തു. അവനെ സമാധാനിപ്പിക്കാന്‍ ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജനും മുന്നോട്ടു വന്നിരുന്നു. ഫൈനല്‍ എന്തായാലും ഇന്ത്യ ജയിക്കുമെന്ന് പറഞ്ഞായിരുന്നു കുട്ടി ആരാധകനെ ഹര്‍ഭജന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍