കായികം

ഇനിയും പരീക്ഷണം അനുവദിച്ചാല്‍? രോക്ഷം പരസ്യമാക്കി മെസിയും

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ മൂന്നാം ലാലീഗ മത്സരത്തിലും പോയിന്റ് നഷ്ടപ്പെടുത്തിയാണ് ബാഴ്‌സയുടെ പോക്ക്. അത്‌ലറ്റിക് ബില്‍ബാവോയ്ക്ക് എതിരെ കൂടി സമനില വഴങ്ങിയതോടെ മെസിയും തന്റെ അതൃപ്തി വ്യക്തമാക്കുന്നു. 

10 ദിവസത്തിനിടെ നാല് മത്സരങ്ങളാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്. മെസിക്കും, ബസ്‌ക്വസ്റ്റിനും വിശ്രമം വേണം എന്നായിരുന്നു എന്റെ ചിന്തയെന്നുമാണ് മെസിയെ അത്‌ലറ്റിക്ക് ബില്‍ബാവോയ്‌ക്കെതിരെ ഇറക്കാതിരുന്നതിന് വാല്‍വെര്‍ദെ പറഞ്ഞ വിശദീകരണം. 

41ാം മിനിറ്റില്‍ ഒരു ഗോളിന് ബാഴ്‌സ പിന്നിലെത്തിയതിന് ശേഷമായിരുന്നു മെസിയും ബസ്‌ക്വസ്റ്റും കളത്തിലിറങ്ങുന്നത്. 84ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റിലൂടെ ഹദാദി വല കുലുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ജിറോണയോട് 2-2 സമനില വഴങ്ങിയതിന് പിന്നാലെ, ലിഗന്‍സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി നേരിടുകയായിരുന്നു ബാഴ്‌സ. 

സീസണ്‍ തുടങ്ങിയിട്ടേയുള്ളു. ഞങ്ങള്‍ക്ക് ആകാംക്ഷയില്ല. എന്നാല്‍ ഈ മത്സര ഫലങ്ങള്‍ ഞങ്ങളെ ദേഷ്യം പിടിപ്പിക്കുന്നുവെന്ന് മെസി മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ലീഗന്‍സിനെതിരെ ആദ്യ പകുതിയില്‍ ഞങ്ങള്‍ നന്നായിട്ട് കളിച്ചു. എന്നാല്‍ തോറ്റു. ഇന്ന് ജയിക്കാന്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും സാധിച്ചില്ല എന്ന് മെസി പറയുന്നു. 

സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ ബാഴ്‌സ ഇതുവരെ വഴങ്ങി കഴിഞ്ഞു. പ്രതിരോധ നിര ശക്തിപ്പെടുത്തണം എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഗോള്‍ അടിക്കാന്‍ എതിരാളികളെ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രയാസമില്ലാതെ അവര്‍ക്ക് ഗോളടിക്കാനാവുന്നു. ഇത് തുടരാനാവില്ല. പ്രതിരോധത്തില്‍ ശക്തരാവുക എന്നതാണ് പ്രധാനപ്പെട്ടത്, മെസി പറയുന്നു. 

ബാഴ്‌സയുടെ തോല്‍വിയും സമനിലയുമെല്ലാം വാല്‍വെര്‍ദേയ്ക്ക് നേരെയുള്ള വിമര്‍ശനം ശക്തമാക്കിയിരുന്നു. വാല്‍വര്‍ദെ ടീമില്‍ നടപ്പിലാക്കുന്ന റൊട്ടേഷന്‍ നയം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്