കായികം

രോഹിത് ശര്‍മയ്ക്ക് പിന്നാലെ രഹാനെയ്ക്കും ബൗളര്‍മാര്‍ പണി കൊടുത്തു; 12 ലക്ഷം രൂപ പിഴയടയ്ക്കണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകനും പിഴ വീണു. കുറഞ്ഞ ഓവര്‍ നിരക്കിനാണ് രോഹിത്തിന് പിന്നാലെ രഹാനെയ്‌ക്കെതിരേയും നടപടി വരുന്നത്. 

12 ലക്ഷം രൂപയാണ് രഹാനെയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് പ്രകാരം രാജസ്ഥാന്‍ ഈ സീസണില്‍ നേരിടുന്ന ആദ്യ ശിക്ഷാ നടപടിയാണ് ഇത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ക്കാത്തതിലാണ് രഹാനെയ്‌ക്കെതിരെ നടപടി വന്നത്. 

രാജസ്ഥാന്‍ സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കാണ് ചെന്നൈയ്‌ക്കെതിരെ വീണത്. ഏപ്രില്‍ രണ്ടിന് ബാംഗ്ലൂരിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത് മത്സരം. മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മുംബൈയുടെ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴയിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

'ഞങ്ങൾ ആ​ഗ്രഹിച്ച വിജയം'; സുരേഷ് ​ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ

'ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരില്ല'- ദ്രാവിഡ്

നിതീഷ് കുമാര്‍ പ്രധാനമന്ത്രി?; കിങ് മേക്കറാവാന്‍ ചന്ദ്രബാബു നായിഡു; ഡല്‍ഹിയില്‍ നിര്‍ണായക കരുനീക്കങ്ങള്‍

കൊമ്പന് മുന്നില്‍ വമ്പന്മാര്‍ അടിപതറി