കായികം

ടീമിൽ മാറ്റമുണ്ടാകും; അവർ വിജയം കൊണ്ടുവരും; പ്രതീക്ഷ കൈവിടാതെ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ഐപിഎൽ 12ാം സീസണിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ തോറ്റ് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ കടുത്ത നിരാശയിലാണ്. അവർ പോയിന്റ് പട്ടികയിലും അവസാന സ്ഥാനത്താണ്. രാജസ്ഥാൻ റോയൽസിനെതിരെ കഴിഞ്ഞ ദിവസം നടന്ന നാലാം മത്സരത്തിലും ടീം പരാജയമേറ്റു വാങ്ങി. 

വിരാട് കോഹ്‌ലി നായകനായ ടീമിൽ എബി ഡിവില്ല്യേഴ്സ് അടക്കമുള്ള പ്രമുഖ താരങ്ങളുണ്ടെങ്കിലും ബാറ്റിങിലും ബൗളിങിലുമൊന്നും വിന്നിങ് കോമ്പിനേഷൻ ഇല്ലാതെ അവർ ഇരുട്ടിൽ തപ്പുകയാണ്. അതേസമയം നാല് തുടർ പരാജയങ്ങൾ സംഭവിച്ചെങ്കിലും നായകൻ വിരാട് കോഹ്‌ലി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇനിയും പത്ത് മത്സരങ്ങൾ ടീമിന് ബാക്കിയുണ്ടെന്നും തിരിച്ചുവരവ് അസാധ്യമല്ലെന്നും നായകൻ വിശ്വസിക്കുന്നു. 

ഒന്ന് രണ്ട് മികച്ച മത്സരങ്ങൾ ടീമിന്റെ മോശം ഫോം മറികടക്കാൻ സഹായിക്കുമെന്നാണ് കോഹ്‌ലി പറയുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ രാജസ്ഥാനെതിരെയും, മുംബൈക്കെതിരെയും തങ്ങൾ നന്നായി കളിച്ചെന്നും, ഇനിയും ടൂർണമെന്റിൽ പത്ത് മത്സരങ്ങൾ കളിക്കാനുള്ളതിനാൽ മികച്ച രീതിയിൽ തങ്ങൾ തിരിച്ചു വരുമെന്നും കോഹ്‌ലി പ്രത്യാശ പ്രകടിപ്പിച്ചു. 

അടുത്ത മത്സരങ്ങളിൽ ടീമിൽ മാറ്റമുണ്ടാകുമെന്ന് കോഹ്‌ലി സൂചന നൽകി. വരും മത്സരങ്ങളിൽ പുതു മുഖങ്ങളെ ടീമിൽ കാണാമെന്നും അവർ ടീമിന്റെ മാച്ച് വിന്നർമാരാകുമെന്നും കോഹ്‌ലി പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച ഇലവനെ കണ്ടെത്താനും അത് നിലനിർത്താനും ശ്രദ്ധ വേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?