കായികം

പെലെ പറഞ്ഞു എംബാപ്പെയോട്; 'ആ മാന്ത്രിക സംഖ്യയിലെത്താന്‍ നിനക്കും സാധിക്കും'  

സമകാലിക മലയാളം ഡെസ്ക്

പാരിസ്: 2018 ഫിഫ ലോകകപ്പ് ഫ്രാന്‍സ് സ്വന്തമാക്കിയപ്പോള്‍ മുന്നേറ്റ താരം കെയ്‌ലിയന്‍ എംബാപ്പെയുടെ മികവ് നിര്‍ണായകമായിരുന്നു. പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരമായ എംബാപ്പെ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടി ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തം പേരിലാക്കിയിരുന്നു. ബ്രസീല്‍ ഇതിഹാസമായ പെലെയാണ് നേരത്തെ ഈനേട്ടത്തിലെത്തിയ മറ്റൊരാള്‍. തന്റെ 19ാം വയസിലാണ് എംബാപ്പെ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഫുട്‌ബോള്‍ ലോകം പെലെയുടെ യഥാര്‍ഥ പിന്‍ഗാമിയെന്നാണ് എംബാപ്പയെ വിശേഷിപ്പിച്ചത്. 

തന്റെ പേരിലുള്ള ആയിരം ഗോളുകളെന്ന നേട്ടം സ്വന്തമാക്കാന്‍ എംബാപ്പെയ്ക്കും സാധിക്കുമെന്ന് പെലെ അഭിപ്രായപ്പെടുന്നു. താന്‍ കരിയറില്‍ 1025 ഗോളുകളാണ് ആകെ നേടിയത്. ഈ നേട്ടം എംബാപ്പെയ്ക്കും സാധ്യമാകുമെന്ന് പെലെ പറഞ്ഞു. നിലവില്‍ കളിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമാകാന്‍ പ്രാപ്തിയുള്ള യുവ കളിക്കാരില്‍ എംബാപ്പെയാണ് മുന്നിലുള്ളതെന്നും പെലെ പറയുന്നു. നിലവില്‍ കളിക്കുന്ന പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ താരം തുടരണമെന്നും 78കാരനായ പെലെ ഉപദേശിച്ചു.   

ഫുട്‌ബോളിലെ ഒരേയൊരു രാജാവാണ് പെലെ. ഞാന്‍ കേവലം ഒരു കെയ്‌ലിയന്‍ മാത്രമാണ്. ടീമിനും രാജ്യത്തിനുമായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണ്. പക്ഷേ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളുടെ അടുത്ത് എത്താന്‍ പോലും ആകില്ലെന്ന് സ്വയം നല്ല ബോധ്യമുണ്ടെന്നും എംബാപ്പെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍