കായികം

ഇന്ത്യൻ ഫുട്ബോളിന് ചരിത്ര നിമിഷം, അഭിമാന നേട്ടം; പ്രഫുൽ പട്ടേൽ ഫിഫ എക്സിക്യൂട്ടീവ് കൗൺസിലം​ഗം

സമകാലിക മലയാളം ഡെസ്ക്

ക്വാലാലംപുര്‍: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഫിഫയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ഇടം പിടിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും പ്രഫുല്‍ പട്ടേല്‍ സ്വന്തമാക്കി. വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 38 വോട്ടുകള്‍ നേടിയാണ് പ്രഫുല്‍ പട്ടേല്‍ ഫിഫ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്വാലാലംപുരില്‍ നടന്ന 29മത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. 

ഇന്ത്യയ്ക്ക് പുറമേ, ഖത്തര്‍, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, കൊറിയ റിപ്പബ്ലിക്ക്, ചൈന, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പില്‍ മത്സരിച്ചു. നാല് വര്‍ഷമാണ് പ്രഫുല്‍ പട്ടേല്‍ ഫിഫ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുക. 2019 മുതല്‍ 2023 വരെയാണ് കാലാവധി.

ഇന്ത്യന്‍ ഫുട്‌ബോളിലെ നാഴിക്കല്ലാണ് പട്ടേലിന്റെ വിജയമെന്ന് ഓള്‍ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുബ്രത ദത്ത വിശേഷിപ്പിച്ചു. പ്രഫുല്‍ പട്ടേലിന്റെ നേതൃത്വ മികവ് ഇന്ത്യന്‍ ഫുട്‌ബോളിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്നും, ഏഷ്യന്‍ ഫുട്‌ബോളിനും ഇത് വഴി നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ശക്തമായ ശബ്ദമായി മാറാന്‍ പ്രഫുല്‍ പട്ടേലിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത്വം ഇന്ത്യയ്ക്ക് സഹായകമാകും. മറ്റ് ഫുട്‌ബോള്‍ കരുത്തന്‍മാരുമായുള്ള ബന്ധവും അംഗത്വത്തിലൂടെ മച്ചെപ്പെടുത്താം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ