കായികം

അമ്പരപ്പിക്കുന്ന ഫുട്‌ബോള്‍ മികവുമായി റൊണാള്‍ഡോയുടെ ഒരു വയസുകാരന്‍ മകനും; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ എട്ട് വയസുകാരനായ മകന്‍ ജൂനിയര്‍ റോണാള്‍ഡോയുടെ യുവന്റസ് യൂത്ത് ടീം അരങ്ങേറ്റം നേരത്തെ വാര്‍ത്തയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് ഗോളുകള്‍ അടിച്ച് ടീമിന് 7-1 വിജയം സമ്മാനിക്കാന്‍ അച്ഛന്റെ വഴി തിരഞ്ഞെടുത്ത കുട്ടിത്താരത്തിന് സാധിച്ചു.

ഇപ്പോഴിതാ റൊണാള്‍ഡോയുടെ ഒരു വയസുകാരനായ മകന്‍ മാറ്റിയോയും അച്ഛന്റെ പിന്‍ഗാമിയാണെന്ന് തെളിയിക്കുകയാണ്. ഒരു വയസുകാരനായ കുട്ടി പന്ത് തട്ടുന്നതിന്റെ വീഡിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ടു. 

കുട്ടിക്ക് ക്രിസ്റ്റ്യാനോ പന്ത് തട്ടികൊടുക്കുമ്പോള്‍ അത് മികച്ച രീതിയില്‍ തിരിച്ച് തട്ടുന്നതിന്റെ വീഡിയോയാണ് താരം പങ്കിട്ടത്. നേരത്തെ ഡിസംബറില്‍ ആദ്യമായി മാറ്റിയോ പന്ത് തട്ടിയെന്ന് ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിരുന്നു. നാല് മാസങ്ങള്‍ക്കിപ്പുറം പന്ത് തട്ടാനുള്ള കൂടുതല്‍ കഴിവുകള്‍ കുട്ടിയില്‍ പ്രകടമായത് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. അനുഗ്രഹിക്കപ്പെട്ട വീട് എന്ന ക്യാപ്ഷനോട് കൂടിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീഡിയോ പങ്കിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി