കായികം

തുടര്‍ തോല്‍വികളുടെ നാണക്കേട് ഒരുവശത്ത്; കോഹ്‌ലി അനുഷ്‌കയ്‌ക്കൊപ്പം കറക്കത്തില്‍; ഒപ്പം കുടുംബസമേതം ദക്ഷിണാഫ്രിക്കന്‍ താരവും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ കൂടിയായ വിരാട് കോഹ്‌ലി ക്യാപ്റ്റനായ ടീമായിട്ടും അവര്‍ക്ക് ഒരു മത്സരത്തിലും വിജയിക്കാന്‍ സാധിച്ചില്ല. ഇത്തവണ ഒരു മത്സരവും വിജയിക്കാത്ത എക ടീമാണ് ബാംഗ്ലൂര്‍. 

കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി സംബന്ധിച്ചും പലരും വിര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ മികവ് പുലര്‍ത്താന്‍ അപ്പോഴും കോഹ്‌ലിക്ക് സാധിക്കുന്നുണ്ട്. അതേസമയം നിര്‍ണായക ഘട്ടങ്ങളില്‍ ക്യാപ്റ്റനനെന്ന നിലയില്‍ താരം വരുത്തുന്ന ബൗളിങ് മാറ്റങ്ങളെക്കുറിച്ചാണ് വിമര്‍ശനങ്ങള്‍ കാര്യമായി ഉയരുന്നത്. 

അതേസമയം ടീമിന്റെ നിരാശാജനകമായ പ്രകടനത്തിനിടെ കോഹ്‌ലി ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം അവധി ആഘോഷത്തില്‍. സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിര്‍ണായക മത്സരം കളിക്കാനിറങ്ങുന്നതിന് മുന്‍പാണ് ഞായറാഴ്ച ആഘോഷിക്കാനായി കോഹ്‌ലിയും അനുഷ്‌കയും പുറത്തിറങ്ങിയത്. 

ഇരുവര്‍ക്കുമൊപ്പം ബാംഗ്ലൂര്‍ ടീമിലെ സഹ താരവും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനുമായ എബി ഡിവില്ല്യേഴ്‌സും ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. ഡിവില്ല്യേഴ്‌സിന്റെ കുട്ടികള്‍ക്കൊപ്പം കളിക്കാനും ബാംഗ്ലൂര്‍ നായകന്‍ സമയം കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ