കായികം

കോഹ് ലിയെ മാറ്റണം, ലോകകപ്പില്‍ രോഹിത് നയിക്കണമെന്ന് ആരാധകര്‍; കോഹ് ലിയുടെ തോല്‍വിയെന്ന് ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ ആറാം തോല്‍വിയിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണതോടെ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും കോഹ് ലിയെ മാറ്റണം എന്ന ആവശ്യമുയര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. കോഹ് ലിയെ മാറ്റി ലോകകപ്പില്‍ രോഹിത് ശര്‍മയെ നായകനാക്കണം എന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. 

ആദ്യ അഞ്ച് കളികളില്‍ മൂന്നെണ്ണത്തില്‍ മുംബൈയെ ജയത്തിലേക്ക് രോഹിത് എത്തിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 135 റണ്‍സ് പ്രതിരോധിച്ച് ജയം നേടിയത് കൂടിയായപ്പോള്‍ ആരാധകരുടെ കയ്യടി രോഹിത്തിനായി. കോഹ് ലിയുടെ നായകത്വത്തിന് നേര്‍ക്ക് പലപ്പോഴായി ഉയര്‍ന്ന വിമര്‍ശനങ്ങളാണ് ഐപിഎല്ലിലെ തുടര്‍ തോല്‍വികളോടെ ശക്തമായത്. 

ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്നും കോഹ് ലി മാറണം. മാത്രമല്ല, ലോകകപ്പ് പോലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ കോഹ് ലിയെ വിശ്വസിച്ച് മുന്നോട്ടു പോകുവാനാവില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ആരാധകരുടെ പ്രതികരണത്തിന് പിന്നാലെ കോഹ് ലിക്ക് നേരെ പരിഹാസവുമായി ഗൗതം ഗംഭീറുമെത്തി. കോഹ് ലിയെന്ന ബാറ്റ്‌സ്മാന്‍ എല്ലാ അര്‍ഥത്തിലും അധിപനാണ്. എന്നാല്‍ കോഹ് ലിയെന്ന നായകന്‍ പഠിച്ചു വരുന്നതേയുള്ളു എന്നാണ് ഗംഭീറിന്റെ വാക്കുകള്‍. 

നായകനായി കോഹ് ലിക്ക് ഒരുപാട് പഠിക്കുവാനുണ്ട്. ബൗളര്‍മാര്‍ക്ക് മേല്‍ കുറ്റം ചാര്‍ത്തുന്നതിന് പകരം, കുറ്റങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണ് കോഹ് ലി ചെയ്യേണ്ടത്. ലേലത്തിന്റെ സമയത്ത് തന്നെ ബാംഗ്ലൂരിന് പിഴച്ചിരുന്നു. സ്റ്റൊയ്‌നിസും, കോള്‍ട്ടറും സീസണിന്റെ തുടക്കത്തില്‍ ഉണ്ടാവില്ല എന്നറിഞ്ഞിട്ടും അവര്‍ക്ക് വേണ്ടി ലേലത്തില്‍ ഇറങ്ങിയത് എന്തിനാണ് എന്നും ഗംഭീര്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ