കായികം

വാർണർക്ക് അർധ സെഞ്ച്വറി; പഞ്ചാബിന് 151 റൺസ് ലക്ഷ്യം നൽകി ഹൈദ​രാബാദ്

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബിന് 151 റൺസ് വിജയ ലക്ഷ്യം. ഓപണര്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ച്വറി മികവിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പൊരുതാവുന്ന സ്കോറിലെത്തിയത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 150ൽ എത്തിയത്. 

പഞ്ചാബ് ബൗളര്‍ മികവ് പുലർത്തിയ മത്സരത്തില്‍ 62 പന്തില്‍ ഒരു സിക്‌സും ആറ് ബൗണ്ടറിയുമടക്കം 70 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ക്കും 27 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത വിജയ് ശങ്കറിനും മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍ തന്നെ വമ്പനടിക്കാരനായ ജോണി ബെയര്‍സ്‌റ്റോയെ നഷ്ടമായി. ആറ് പന്തില്‍ നിന്ന് ഒരു റണ്ണെടുത്ത ബെയര്‍സ്‌റ്റോയെ മുജീബ് റഹ്മാനാണ് പുറത്താക്കിയത്.  

പിന്നാലെ വിജയ് ശങ്കറും വാര്‍ണറും ചേര്‍ന്ന് ഹൈദരാബാദിനെ 56 വരെയെത്തിച്ചു. ക്യാപ്റ്റന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 12 റണ്‍സെടുത്ത മുഹമ്മദ് നബി റണ്ണൗട്ടായി. മനീഷ് പാണ്ഡെ 19 റണ്‍സെടുത്തു. അവസാന പന്ത് സിക്‌സറടിച്ച ദീപക് ഹൂഡയാണ് ഹൈദരാബാദ് സ്‌കോര്‍ 150ല്‍ എത്തിച്ചത്. അശ്വിൻ, ഷമി, മുജീബ് റഹ്മാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍