കായികം

ഓസീസിന്റെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വോണ്‍; ഞെട്ടിച്ചുള്ള ഒഴിവാക്കലുകളെ ചോദ്യം ചെയ്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ലോക കിരീടം നിലനിര്‍ത്തുവാന്‍ ഇറങ്ങുന്ന ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ആരെല്ലാമാകും ഉള്‍പ്പെടുക? ആരാധകരുടെ കണക്കു കൂട്ടലുകള്‍ തകൃതിയായി നടക്കുന്നതിന് ഇടയില്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ തന്റെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നു. 

ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ ഒഴിവാക്കിയാണ് വോണിന്റെ ലോകകപ്പ് ടീം എന്നതാണ് ആരാധകരെ തെല്ലൊന്ന് ഞെട്ടിക്കുന്നത്. ഡേവിഡ് വാര്‍ണര്‍, ഷോര്‍ട്ട്, ഫിഞ്ച്, സ്മിത്ത്, മാക്‌സ്വെല്‍, സ്റ്റൊയ്‌നിലസ്, കെയ്‌റേ, കമിന്‍സ്, സ്റ്റാര്‍ക്, റിച്ചാര്‍ഡ്‌സന്‍, സാംമ്പ, മാര്‍ഷ്, ലിയോണ്‍, ടേര്‍ണര്‍, കോല്‍റ്റര്‍ നൈല്‍ എന്നിവരാണ് വോണിന്റെ ലോകകപ്പ് ടീമില്‍ ഇടം നേടുന്നവര്‍. 

2019ലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ഖവാജ എന്നത് പരിഗണിക്കാതെയാണ് താരത്തെ വോണ്‍ മാറ്റി നിര്‍ത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും 59.15 എന്ന ബാറ്റിങ് ശരാശരിയില്‍ 769 റണ്‍സാണ് ഖവാജ സ്‌കോര്‍ ചെയ്തത്. 27 ഇന്നിങ്‌സില്‍ നിന്നും 1,000 റണ്‍സ് നേടി റെക്കോര്‍ഡ് ഇടുകയും ചെയ്തിരുന്നു ഖവാജ. 

ഡാഴ്‌സി ഷോര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയതും വോണിന്റെ സര്‍പ്രൈസ് പിക്കാണ്. രാജസ്ഥാന്‍ റോയല്‍സില്‍ വോണിന് കീഴില്‍ കളിക്കുകയാണ് ഷോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നവംബര്‍ വരെ നാല് ഏകദിനങ്ങള്‍ മാത്രമാണ് ഷോര്‍ട്ട് കളിച്ചത്. 

ലോകകപ്പിന് മുന്‍പുള്ള സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനേയും ലങ്കയേയുമാണ് ഓസ്‌ട്രേലിയ നേരിടുക. മെയ് 25നും 27നുമാണ് ഈ മത്സരങ്ങള്‍. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പ് പോര് തുടങ്ങുന്നത്. ജൂണ്‍ ഒന്നിനാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു