കായികം

മങ്കാദിങ്ങില്‍ അശ്വിനെ തേച്ചൊട്ടിച്ച് വാര്‍ണര്‍, മങ്കാദിങ് ഒഴിവാക്കാന്‍ നിന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ അശ്വിന്‍ പുറത്താക്കിയതിന്റെ അലയൊലികള്‍ അവസാനിച്ചു വരുന്നതേയുള്ളു. അതിന് ഇടയില്‍ അശ്വിനെ ക്രീസില്‍ വെച്ച് ട്രോളുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണര്‍. 

സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സില്‍ അശ്വിന്‍ ബൗള്‍ ചെയ്യുവാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. അശ്വിന്‍ ബൗളിങ് ആക്ഷന്‍ തുടങ്ങുമ്പോള്‍ തന്നെ വാര്‍ണര്‍ അശ്വിനെ നോക്കി ബാറ്റ് ക്രീസ് ലൈനിന് അകത്തേക്ക് നീട്ടിപ്പിടിച്ച് നിന്നു. ബട്ട്‌ലറെ മങ്കാദിങ് ചെയ്ത അശ്വിനെ ട്രോളുകയാണ് ഇതിലൂടെ വാര്‍ണര്‍ ലക്ഷ്യം വെച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്. 

കളിയിലേക്ക് വരുമ്പോള്‍ വാര്‍ണറുടെ 70 റണ്‍സ് പ്രകടനവും സണ്‍റൈസേഴ്‌സിനെ രക്ഷിച്ചില്ല. 151 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിങ്‌സ് ഇലവന് വേണ്ടി രാഹുലും മായങ്ക് അഗര്‍വാളും ഉത്തരവാദിത്വത്തോടെ കളിച്ചതോടെ സീസണിലെ മൂന്നാം തോല്‍വി സണ്‍റൈസേഴ്‌സിനെ തേടിയെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''